ദില്ലി :രാജ്യത്തിന്റെ പേര് മാറ്റി ‘ഭാരതം’ എന്നോ ‘ഹിന്ദുസ്ഥാന്’എന്നോ ആക്കി മാറ്റണമെന്നവശ്യപ്പെട്ട് സുപ്രീംകോടതിയില് സമർപ്പിച്ച ഹര്ജി ഇന്ന് പരിഗണിക്കും. ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യയുടെ പേര് മാറ്റണമെന്നാണ് ആവശ്യ൦.
ഡല്ഹി സ്വദേശിയാണ് ഹര്ജി സമര്പ്പിച്ചിരിയ്ക്കുന്നത്. ഇന്ത്യ എന്ന പേര് കൊളോണിയല് കാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും നമ്മുടെ ദേശീയത പ്രതിഫലിപ്പിക്കുന്ന പേരാണ് രാജ്യത്തിനു വേണ്ടതെന്നും ഹര്ജിയില് ചൂണ്ടിക്കാണിക്കുന്നു. ‘നമ്മുടെ രാജ്യത്തിന്റെ ദേശീയതയുടെ അഭിമാനം വര്ദ്ധിപ്പിക്കാന്’ ഭരണഘടന ഭേദഗതി ചെയ്ത് ഇന്ത്യയുടെ പേര് മാറ്റണമെന്നാണ് ഹര്ജിയില് ആവശ്യപ്പെടുന്നത്. ‘ഇന്ത്യ’ എന്ന് രാജ്യത്തിന്റെ പേര് പരാമര്ശിക്കുന്ന ഭരണഘടനയുടെ ആര്ട്ടിക്കിള് ഒന്നില് ഭേദഗതി വരുത്തണമെന്നും ഹര്ജിയിലൂടെ ആവശ്യപ്പെടുന്നു.
ഭരണഘടനയിലെ ആര്ട്ടിക്കിള് 1 ഭേദഗതി വരുത്തണമെന്നാണ് ഹര്ജിയിലെ ആവശ്യം. ‘ഇന്ത്യ, അതായത് ഭാരതം സംസ്ഥാനങ്ങളുടെ കൂട്ടമായിരിക്കും’ എന്നതാണ് ആര്ട്ടിക്കിള് 1. ഇത് ‘ഭാരതം/ഹിന്ദുസ്ഥാന് എന്നത് സംസ്ഥാനങ്ങളുടെ കൂട്ടമായിരിക്കും’ എന്ന് മാറ്റണമെന്നാണ് ഹര്ജി.
റിയാദ് : വിമാനത്താവളങ്ങള്ക്കും വിശുദ്ധ നഗരങ്ങള്ക്കും നേരെ ആക്രമണം നടത്തുന്ന ഹൂതികള് വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൗദി മന്ത്രിസഭാ…
ദില്ലി : ഇലക്ഷന് കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്ഡക്സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്ക്കാര് വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില് രാജ്യത്തിന് ആശംസകള് നേര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…