ദില്ലി:പ്രവാസികള്ക്ക് ഏര്പ്പെടുത്തിയ വിമാന സര്വീസുമായി ബന്ധപ്പെട്ട വിഷയത്തില് മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരന്. കാര്യങ്ങള് കൃത്യമായി മനസിലാക്കിയല്ല മുഖ്യമന്ത്രി സംസാരിക്കുന്നത്. ആരോ അദ്ദേഹത്തെ നിരന്തരം തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുരളീധരന് ആരോപിച്ചു.
മുഖ്യമന്ത്രി പറഞ്ഞ പോലെയല്ല കാര്യങ്ങള്. ദിവസേന 24 വിമാനങ്ങള് കേരളത്തിലേക്ക് വരുമെന്നാണ് കേന്ദ്രം അയച്ച കത്തില് പറഞ്ഞിരുന്നത്. എന്നാല് ആകെ 12 അന്താരാഷ്ട്ര വിമാനങ്ങള്ക്ക് മാത്രമാണ് കേരളം അനുമതി നല്കിയതെന്നും മുരളീധരന് വ്യക്തമാക്കി. ഗള്ഫ് സാഹചര്യം പരിഗണിച്ച് നിബന്ധന വെയ്ക്കരുതെന്നും കേരളത്തിലേക്കാണ് ഏറ്റവും കൂടുതല് ആളുകള് വരേണ്ടതെന്നും വി മുരളീധരന് പറഞ്ഞു.
ഒരു മാസത്തില് 360 വിമാനങ്ങള് കേരളത്തിലേക്ക് സര്വീസ് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം 36 വിമാനങ്ങള് മാത്രമേ ചാര്ട്ട് ചെയ്തിട്ടുള്ളുവെന്നും കൂടുതല് ചാര്ട്ട് ചെയ്താല് അനുവാദം കൊടുക്കാമെന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല് അത്തരം കാര്യങ്ങളൊന്നും കത്തില് സൂചിപ്പിട്ടില്ലെന്നും മുരളീധരന് പറഞ്ഞു.
തൊഴിലുടമകള്ക്ക് ചാര്ട്ടേര്ഡ് വിമാനം അയക്കാമെന്ന നിര്ദേശം സംസ്ഥാന സര്ക്കാര് അയച്ച കത്തില് പറഞ്ഞിട്ടില്ലെന്നും കത്തിലെ വരികള് പരാമര്ശിച്ച് കൊണ്ട് മുരളീധരന് വ്യക്തമാക്കി.
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…