Spirituality

‘മെയ്ഡ് ഇന്‍ ഇന്ത്യ, ബില്‍റ്റ് ഇന്‍ ഫ്രാന്‍സ്’. പാരീസിലെ പുതിയ ക്ഷേത്രം ഇരു രാജ്യങ്ങളുടെയും സൗഹൃദ പ്രതീകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പാരീസില്‍ പുതുതായി നിര്‍മ്മിച്ച ബി.എ.പി.എസ് (BAPS) സ്വാമിനാരായണ്‍ ക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്തുകൊണ്ട്, ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തവും സാംസ്‌കാരിക സൗഹൃദവും പുതിയ ഉയരങ്ങളിലെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഇന്ത്യയില്‍ കൊത്തിയെടുത്ത മനോഹരമായ കല്ലുകളും ഫ്രാന്‍സിലെ ആധുനിക എന്‍ജിനീയറിങ് മികവും സംയോജിപ്പിച്ചാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ ‘മെയ്ഡ് ഇന്‍ ഇന്ത്യ, ബില്‍റ്റ് ഇന്‍ ഫ്രാന്‍സ്’ (Made in India, Built in France) എന്ന ആശയത്തിന്റെ മികച്ച ഉദാഹരണമാണ് ഈ നിര്‍മ്മിതിയെന്ന് അദ്ദേഹം പറഞ്ഞു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ചേര്‍ന്ന് പ്രതിരോധം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), സാങ്കേതികവിദ്യ, ബഹിരാകാശം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും വേഗത്തില്‍ മുന്നേറുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2026 വര്‍ഷം ‘ഇന്ത്യ-ഫ്രാന്‍സ് നവീകരണ വര്‍ഷം’ (India-France Year of Innovation) ആയി ആചരിക്കുകയാണ്. മുന്‍കാലങ്ങളില്‍ ഫ്രാന്‍സില്‍ നടന്ന പോരാട്ടങ്ങളില്‍ ഇന്ത്യന്‍ സൈനികര്‍ നടത്തിയ ത്യാഗങ്ങളും, ഫ്രഞ്ച് പണ്ഡിതരുടെ സംസ്‌കൃത പ്രചാരണങ്ങളും അദ്ദേഹം അനുസ്മരിച്ചു.

രാമകൃഷ്ണ പരമഹംസര്‍, സ്വാമി വിവേകാനന്ദന്‍ എന്നിവരെക്കുറിച്ച് റോമെയ്ന്‍ റൊളാന്‍ഡ് എഴുതിയ പുസ്തകങ്ങള്‍, പുതുച്ചേരി ശ്രീ അരവിന്ദ ആശ്രമത്തിലെ ‘ദി മദര്‍’ (മീര അല്‍ഫാസ), ഫ്രാന്‍സിലെ ഇസ്‌കോണ്‍ (ISKCON) പ്രവര്‍ത്തനം, ഈഫല്‍ ടവറിന് മുന്നിലെ യോഗ പ്രകടനങ്ങള്‍ എന്നിവയെല്ലാം ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ആത്മീയ ബന്ധത്തിന്റെ തെളിവുകളാണെന്ന് മോദി കൂട്ടിച്ചേര്‍ത്തു. നൂറ്റാണ്ടുകളോളം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ പ്രതീകമായി ഈ ക്ഷേത്രം നിലനില്‍ക്കുമെന്നും, ക്ഷേത്രത്തില്‍ നിന്നുള്ള ഭാരതീയ സംസ്‌കാരത്തിന്റെ സന്ദേശം യൂറോപ്പിലുടനീളം നന്മ വ്യാപിപ്പിക്കുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

anjaliv

Recent Posts

ഇറാന്റെ മിസൈൽ കരുത്ത് അമേരിക്കയ്ക്ക് ഇപ്പോഴും തലവേദന; ട്രംപിന്റെ അവകാശവാദങ്ങൾക്കിടയിൽ പുതിയ ഇന്റലിജൻസ് റിപ്പോർട്ട്

ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…

54 minutes ago

ഇതാണോ പണത്തിന്റെ ഹുങ്ക്? സൂഹൈലിനെ പൊതിഞ്ഞ് കാറിൽ കയറ്റിയുള്ള മടക്കം

ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…

2 hours ago

വൈദ്യുതി വാങ്ങൽ വിവാദം: രാജമാണിക്യത്തിന്റെ ഇരട്ടപ്പദവിയും ദുരൂഹ കത്തും സർക്കാരിന് മുന്നിൽ നിർണായക ചോദ്യങ്ങൾ

കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…

3 hours ago

കുൽഗാമിൽ സുരക്ഷാസേനയുടെ തിരിച്ചടി: സിആർപിഎഫ് ക്യാമ്പ് ആക്രമണവുമായി ബന്ധമുള്ള ലഷ്കർ ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…

4 hours ago

ജെം ഗ്രാനൈറ്റ്സ് പോക്സോ കേസ്: മുൻ ചെന്നൈ പോലീസ് കമ്മീഷണർ അരുണ്‍ ഐപിഎസ് ഉൾപ്പെടെ ഏഴ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എസ്ഐടി കേസ്

തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…

4 hours ago

പ്രകൃതിയോടുള്ള ഭാരതീയ സംസ്കൃതിയുടെ അഗാധമായ ആദരവ്: ഉദയസൂര്യന് അർഘ്യം അർപ്പിച്ച് സമാപനം കുറിച്ച് മഹാപർവ്വമായ ഛഠ് പൂജ

ഭാരതത്തിന്റെ പൗരാണിക വിശ്വാസങ്ങളുടെയും പ്രകൃതി ആരാധനാ പാരമ്പര്യത്തിന്റെയും മഹത്തായ അടയാളമായ ഛഠ് മഹാപർവത്തിന് ഭക്തിനിർഭരമായ സമാപനം. നവംബർ 16-ന് പുലർച്ചെ…

5 hours ago