കൊല്ലം: ഉത്ര കൊലക്കേസുമായി ബന്ധപ്പെട്ട് സൂരജിന്റെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുന്നത് തുടരും. കഴിഞ്ഞ ദിവസം സൂരജിന്റെ അമ്മയെയും സഹോദരിയെയും പതിനൊന്ന് മണിക്കൂര് നേരമാണ് അന്വേഷസംഘം ചോദ്യം ചെയ്തത്. സൂരജ് സ്വര്ണം വിറ്റ കട ഉടമയെയും ചോദ്യം ചെയ്തിരുന്നു. പിന്നലെ മൂന്ന് പവന് സ്വര്ണം അന്വേഷണ സംഘം കണ്ടെടുത്തു.
കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിക്ക് കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ സൂരജിന്റെ അമ്മ രേണുകയെയും സഹോദരിയെയും രാത്രി പത്ത് മണിവരെ ചോദ്യം ചെയ്തു. സൂരജിനും സൂരജിന്റെ അച്ഛനും ഒപ്പമിരുത്തിയുമാണ് ഇരുവരെയും ചോദ്യം ചെയ്തത്. തെളിവ് നശിപ്പിക്കല് ഗൂഢാലോചന എന്നിവയില് ഇരുവരുടെയും പങ്ക് കണ്ടെത്താന് വേണ്ടിയായിരുന്നു ചോദ്യം ചെയ്യല്. കൂടുതല് തെളിവ് കിട്ടാത്ത സാഹചര്യത്തില് ഇരുവരെയും വിട്ടയച്ചു.
സൂരജിന് ഒളിവില് താമസിക്കാന് അവസരം ഒരുക്കിയ സഹോദരിയുടെ സുഹൃത്ത്, അച്ഛന്, അമ്മ എന്നിവരെയും അന്വേഷണ സംഘം വിളിച്ച് വരുത്തി ചോദ്യം ചെയ്തു. സൂരജ് സ്വര്ണം നല്കിയ ജ്വല്ലറി ഉടമയില് നിന്നും മൂന്ന് പവന് കണ്ടെടുത്തു. ഇയാള്ക്ക് ഇരുപത് പവന് സ്വര്ണം വിറ്റതായി നേരത്തെ ചോദ്യം ചെയ്യലില് സൂരജ് സമ്മതിച്ചിരുന്നു.
ശേഷിക്കുന്ന പതിനേഴ് പവന് സ്വര്ണം മറിച്ച് വിറ്റതായി കട ഉടമ അന്വേഷണ സംഘത്തെ അറിയിച്ചു. വരും ദിവസങ്ങളില് സൂരജിന്റെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇരുവരും വീണ്ടും നല്കിയ മൊഴിയിലും വൈരുദ്ധ്യങ്ങളുള്ള സാഹചര്യത്തിലാണ് തീരുമാനം.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…