രശ്മി നായർക്ക് എന്ത് ലോക്ക്ഡൗൺ, പൊലീസിനെയും വിരട്ടി

കൊല്ലം: ലോക്ക്ഡൗണ്‍ വകവയ്ക്കാതെ വാഹനവുമായി നിരത്തിലിറങ്ങി സിപിഎം സൈബര്‍ പോരാളിയും ചുംബന സമര നേതാവുമായ രശ്മി ആര്‍.നായരും ഭര്‍ത്താവ് രാഹുല്‍ പശുപാലനും. ഇത് ചോദ്യം ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസിനുമെതിരെ ഇവര്‍ ഭീഷണിയും അസഭ്യ വര്‍ഷവും നടത്തി. കൊല്ലം ജില്ലയിലെ പത്തനാപുരത്തായിരുന്നു സംഭവം.

ലോക്ക്ഡൗണില്‍ വാഹനവുമായി നിരത്തിലിറങ്ങിയ രാഹുലിനോടും രശ്മിയോടും പൊലീസ് യാത്രാ വിവരങ്ങള്‍ ആരാഞ്ഞു. മാസ്‌ക് ധരിക്കാതെ എങ്ങോട്ടു പോകുന്നുവെന്ന പൊലീസിന്റെ ചോദ്യത്തോട് തികച്ചും മോശമായ രീതിയില്‍ ഇരുവരും പ്രതികരിക്കുകയായിരുന്നു.

ലോക്ക്ഡൗണ്‍ ലംഘിച്ചതിന് വാഹനം കസ്റ്റഡിയില്‍ എടുക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞതോടെയാണ് ഇരുവരും മാന്യമായി സംസാരിക്കാന്‍ തുടങ്ങിയത്.

നിയമം ലംഘിച്ച് റോഡിലിറങ്ങുകയും പൊലീസിനെയും ആരോഗ്യ പ്രവര്‍ത്തകരെയും അടക്കം അസഭ്യം പറയുകയും ചെയ്ത ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടില്ല.

നേരത്തെ ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭം നടത്തിയതിനും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉള്‍പ്പെടെ അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തിയതിനും പോക്‌സോ കേസില്‍ അറസ്റ്റിലായവരാണ് രാഹുലും രശ്മിയും. സിപിഎമ്മിനെ അനുകൂലിച്ച് നിരന്തരം സാമൂഹിക മാദ്ധ്യമങ്ങളില്‍ ഇടപെടുന്ന സൈബര്‍ സഖാവാണ് രശ്മി ആര്‍.നായര്‍.

admin

Recent Posts