Categories: Kerala

രാജമല പെട്ടിമുടിയിൽ മരണം 42 ആയി. ഇനി കണ്ടെത്താനുള്ളത് അധികവും കുട്ടികളെ. തിരച്ചിലിന്റെ ദൃശ്യങ്ങൾ കാണാം..

ഇടുക്കി: രാജമല പെട്ടിമുടിയിൽ മണ്ണൊലിച്ചിലിൽ അപകടം നടന്ന സ്ഥലത്ത് നിന്ന് ഇന്ന് രാവിലെ മുതൽ കണ്ടെത്തിയത് 16 മൃതദേഹങ്ങൾ. ഇതോടെ മരിച്ചവരുടെ എണ്ണം 42 ആയി. ഇനി 28 പേരെയാണ് കണ്ടെത്താനുള്ളത്. അതിൽ 17 പേരും കുട്ടികളാണ്. അതേസമയം അവശേഷിക്കുന്നവരെ കണ്ടെത്താനായി കഠിന പരിശ്രമം തുടരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

രക്ഷാപ്രവർത്തനങ്ങൾക്കാവശ്യമായ സംവിധാനങ്ങൾ എല്ലാം സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ട്. 57 പേരടങ്ങുന്ന രണ്ട് എൻഡിആർഎഫ് ടീമും, ഫയർ & റെസ്ക്യൂ വിഭാഗത്തിന്റെ ഇടുക്കി ജില്ലയിലെ മുഴുവൻ യൂണിറ്റും, പ്രത്യേക പരിശീലനം നേടിയ 50 അംഗ ടീമും, കോട്ടയത്തു നിന്ന് 24 അംഗ ടീമും, തിരുവനന്തപുരത്ത് നിന്നും 27 അംഗ ടീമും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

കേരള ആംഡ് പോലീസിന്റെ 105 അംഗങ്ങളും, ലോക്കൽ പോലീസിന്റെ 21 അംഗങ്ങളും, ദ്രുതകർമ്മ സേനയുടെ 10 അംഗങ്ങളും സംഭവ സ്ഥലത്ത് ഉണ്ട്. ആരോഗ്യ വകുപ്പിന്റെയും, റവന്യൂ വകുപ്പിന്റെയും ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്നിഫർ ഡോഗുകളെ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം പ്രധാനമായും നടത്തുന്നത്.

കനത്ത മഴയായതിനാൽ സ്ഥലത്ത് തെരച്ചിൽ ഇപ്പോഴും അതീവദുഷ്കരമാണ്. മണ്ണിനടിയിൽ നിന്ന് എത്ര പേരെ പുറത്തെടുക്കാനാകുമെന്ന് പോലും സംശയമാണ്. ചിലർ പെട്ടിമുടിപ്പുഴയിൽ ഒഴുകിപ്പോയിരിക്കാമെന്നും സംശയമുണ്ട്. രക്ഷാദൗത്യത്തിൽ സഹായിക്കാൻ തിരുവനന്തപുരത്ത് നിന്നുള്ള അഗ്നിശമനസേനയുടെ അമ്പതംഗ സംഘവും എത്തിയിട്ടുണ്ട്.

Anandhu Ajitha

Recent Posts

പുതു ചരിത്രം ! ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമായി ; മൂന്ന് മാസത്തിനുള്ളിൽ കരാറിൽ ഔദ്യോഗികമായി ഒപ്പുവെയ്ക്കും

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായി. ഏകദേശം ഒരു…

45 minutes ago

കുളത്തിനാൽ ഗംഗാധരൻ പിള്ളയ്ക്ക് പിൻഗാമി !തിരുവാഭരണ വാഹക സംഘത്തിൻ്റെ ഗുരുസ്വാമിയായി മരുതവനയിൽ ശിവൻകുട്ടി സ്വാമി ചുമതലയേൽക്കും

തിരുവാഭരണ വാഹക സംഘത്തിൻ്റെ ഗുരുസ്വാമിയായി മരുതവനയിൽ ശിവൻകുട്ടി സ്വാമി ചുമതലയേൽക്കും. അനാരോഗ്യം മൂലം സ്ഥാനമൊഴിയുന്ന കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ പിൻഗാമിയായിട്ടാണ്…

49 minutes ago

ശബരിമല മകരവിളക്ക് മഹോത്സവം; തിരുവാഭരണ ഘോഷയാത്രയെ പുണർതം നാൾ നാരായണ വർമ്മ നയിക്കും; രാജപ്രതിനിധിയായി നിയോഗിച്ച് പന്തളം കൊട്ടാരം വലിയതമ്പുരാൻ തിരുവോണം നാൾ രാമവർമ്മ വലിയരാജ

പന്തളം : 2026-ലെ (കൊല്ലവർഷം 1201) ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകാനുള്ള രാജപ്രതിനിധിയായി പന്തളം രാജകുടുംബാംഗം…

55 minutes ago

ബംഗ്ലാദേശ് സിറിയ ആകുമ്പോൾ | ഭാരതത്തിന്റെ വടക്കുകിഴക്കൻ അതിർത്തികളിലെ സുരക്ഷാ ആശങ്കകൾ

ബംഗ്ലാദേശ് ആഭ്യന്തര കലാപങ്ങളാൽ ഒരു പരാജയ രാഷ്ട്രമായി മാറുന്ന സാഹചര്യത്തിൽ, അത് ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തികൾക്ക് വലിയ സുരക്ഷാ ഭീഷണിയായി…

3 hours ago

ധ്യാൻ ശ്രീനിവാസൻ പിണറായി വിജയനെ അപമാനിച്ചോ? |

ശ്രീനിവാസന്റെ അന്തിമോപചാര ചടങ്ങുകളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ധ്യാൻ ശ്രീനിവാസൻ എഴുന്നേൽക്കാതിരുന്നത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ അപമാനിച്ചുവെന്ന…

4 hours ago

ഗോവർദ്ധൻ കുരുക്കുന്ന കുരുക്കുകൾ : ശബരിമല സ്വർണ്ണക്കൊള്ള കേസ് കൂടുതൽ സങ്കീർണമാകുന്നു

ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ ജ്വലറി ഉടമ ഗോവർദ്ധൻ നടത്തിയ പുതിയ വെളിപ്പെടുത്തലുകളും, SIT ക്ക്‌ മേൽ കോടതി നടത്തിയ വിമർശനങ്ങളും,…

4 hours ago