Categories: Covid 19Kerala

സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കോവിഡ്; 234 പേർക്ക് സമ്പർക്കത്തിലൂടെയും രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 141 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 6, കൊല്ലം 26, പത്തനംതിട്ട 43, ആലപ്പുഴ 11, കോട്ടയം 6, ഇടുക്കി 4, എറണാകുളും 3, തൃശ്ശൂര്‍ 17, പാലക്കാട് 7, മലപ്പുറം 15, കോഴിക്കോട് 4, കണ്ണൂര്‍ 1.

ഇന്ന് രോഗം സ്ഥിതീകരിച്ച167 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 76 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും . 234 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. രണ്ടുപേര്‍ കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരത്ത് സൈഫുദ്ദീന്‍ (66), എറണാകുളത്ത് പി.കെ ബാലകൃഷ്ണന്‍ (79) എന്നിവരാണ് മരിച്ചത്.

24 മണിക്കൂറിനകം 1,20,104 സാമ്പിളുകള്‍ പരിശോധിച്ചു എന്നും 1,82,050 പേര്‍ നിരീക്ഷണത്തിലുണ്ട് എന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി .
3694 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. 570 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 233809 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 6442 സാമ്പിളുകളുടെ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍നിന്ന് 73768 സാമ്പിളുകള്‍ ശേഖരിച്ചു. 66632 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
സംസ്ഥാനത്ത് ആകെ ഹോട്ട് സ്‌പോട്ടുകള്‍ 195 ആയി. പുതുതായി 16 ഹോട്ട് സ്‌പോട്ടുകള്‍ നിലവില്‍വന്നു.

admin

Recent Posts

കോഴിക്കോട് മെഡ‍ിക്കൽ‌ കോളേജിൽ വീണ്ടും ശസ്ത്രക്രിയപിഴവ്! പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടെന്ന് പരാതി

കോഴിക്കോട്: മെഡ‍ിക്കൽ‌ കോളേജ് ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്നാണ് പരാതി. വേദന ശക്തമായപ്പോഴാണ്…

9 mins ago

എഞ്ചിനിൽ തീ! ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

ബെംഗളൂരു: പുന്നെ - ബെംഗളൂരു – കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 1132 വിമാനത്തിന്റെ എൻജിനിൽ തീ പടർന്നതിനെ…

16 mins ago

സൗന്ദര്യ മത്സര വിപണിയിൽ നടക്കുന്ന ഈ ചതിക്കുഴികൾ അറിയാതെ പോവരുത്! |beauty pageant

സൗന്ദര്യ മത്സര വിപണിയിൽ നടക്കുന്ന ഈ ചതിക്കുഴികൾ അറിയാതെ പോവരുത്! |beauty pageant

21 mins ago

പ​ന്തീ​രാ​ങ്കാ​വ് ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സ്; പ്ര​തി​ രാഹുലിനെ രാജ്യം വിടാൻ സ​ഹാ​യി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും സ​സ്പെ​ൻഷൻ

കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വ് ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സി​ൽ വീണ്ടും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും സസ്‌പെൻഷൻ. പന്തീ​രാ​ങ്കാ​വ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ശ​ര​ത്…

28 mins ago

രാശി സ്ഥിതി ഫലങ്ങൾ അറിയാം ചൈതന്യത്തിലൂടെ !|JYOTHISHAM

രാശി സ്ഥിതി ഫലങ്ങൾ അറിയാം ചൈതന്യത്തിലൂടെ !|JYOTHISHAM

48 mins ago

അ​ഞ്ചാം​ഘ​ട്ട വോട്ടെടുപ്പ് നാളെ ! എ​ട്ടു സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ജനം വിധിയെഴുതുന്നത് 49 മണ്ഡലങ്ങളിൽ

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​ഞ്ചാം​ഘ​ട്ട വോട്ടെടുപ്പ് നാളെ നടക്കും. രാജ്യത്തെ എ​ട്ടു സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി 49 മണ്ഡലങ്ങളിലാണ് ജനങ്ങൾ നാളെ വിധിയെഴുതുന്നത്.…

1 hour ago