അസം:വിവാഹം കഴിഞ്ഞതിന്റെ അടയാളമായി സ്ത്രീകള്‍ സിന്ദൂരമണിയാൻ വിസമ്മതിക്കുന്നത് വിവാഹത്തെ നിരാകരിക്കുന്നതിന് തുല്യമാണെന്ന് ഗുവാഹത്തി ഹൈക്കോടതി. ഭാര്യയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം.
ചീഫ് ജസ്റ്റിസ് അജയ് ലംബാ, ജസ്റ്റിസ് സൗമിത്ര സൈക്യ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വലിയ വിവാദത്തിന് വഴിതെളിച്ച ഈ പരാമർശം. ഭാര്യ സിന്ദൂരവും വിവാഹിതരായ സ്ത്രീകള്‍ ധരിക്കുന്ന ഷഖാ എന്ന വളകളും അണിയുന്നില്ലെന്ന പരാതിയുമായാണ് യുവാവ് വിവാഹമോചനഹര്‍ജി സമര്‍പ്പിച്ചത്.
ഭര്‍ത്താവിനെ വിവാഹം കഴിച്ചുവെന്നത് സമ്മതിക്കാനുള്ള വിമുഖതയാണ് ഇതിനു പിന്നിലെന്നും വിവാഹം നിരാകരിക്കുന്നതിന് തുല്യമാണിതെന്നും കോടതി നിരീക്ഷിച്ചു. ഭർത്താവിനെ ഇത്തരമൊരു ബന്ധം തുടരാന്‍ നിര്‍ബന്ധിക്കുന്നത് പീഡനത്തിനു സമമാണെന്നും വിലയിരുത്തിയ കോടതി വിവാഹമോചനം അനുവദിക്കുകയും ചെയ്തു.
ഭാര്യ തന്നോടും കുടുംബത്തോടും ക്രൂരമായി പെരുമാറുന്നുവെന്നും ഗര്‍ഭം ധരിക്കുന്നതില്‍ പരാജയപ്പെട്ടെന്നും കാണിച്ച് ആസമിലെ കുടുംബ കോടതിയിലാണ് ഭര്‍ത്താവ് ആദ്യം ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ഭാര്യയുടെ ഭാഗത്ത് തെറ്റില്ലെന്ന കുടുംബ കോടതി കണ്ടെത്തലിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കൂട്ടുകുടുംബത്തില്‍ താമസിക്കാന്‍ താല്‍പര്യമില്ലെന്നും ഭര്‍ത്താവും കുടുംബവും ക്രൂരമായി പെരുമാറുന്നുവെന്നും കാണിച്ച് യുവതിയും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ കേസ് നിലനില്‍ക്കെയാണ് സിന്ദൂരം അണിയുന്നില്ല എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളുന്നയിച്ച് ഭര്‍ത്താവ് വിവാഹമോചന ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍ കോടതിയുടെ കണ്ടെത്തല്‍ സ്ത്രീവിരുദ്ധമാണെന്നും പിന്തിരിപ്പനാണെന്നുമുള്‍പ്പെടെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഈ നൂറ്റാണ്ടിലും സിന്ദൂരം അണിയുന്നത് വിവാഹത്തെ സ്വീകരിക്കുന്നതിന്റെ അടയാളമായി നീതിനിര്‍വഹിക്കപ്പെടേണ്ടവര്‍ തന്നെ പ്രസ്താവിക്കുന്നത് അപലപനീയമാണെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
അടുത്തിടെയാണ് ബലാത്സംഗം ചെയ്തയാള്‍ക്കെതിരേ പരാതിയുമായെത്തിയ യുവതിയോട് കര്‍ണാടക ഹൈക്കോടതി ചോദിച്ച ചോദ്യങ്ങൾ വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. രാത്രി പതിനൊന്നുമണിക്ക് ഓഫീസില്‍ എത്തിയത് എന്തിനാണെന്നും ആരോപണവിധേയനാ ആൾക്കൊപ്പം മദ്യപിച്ചത് എന്തിനാണെന്നുമൊക്കെയാണ് കോടതി ചോദിച്ചത്.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…