Featured

സ്ത്രീകളെ ഒതുക്കി പിണറായിയുടെ ദാഷ്ട്യം , കെകെ ശൈലജക്ക് സീറ്റ് ഇല്ല |KK SHAILAJA

ഒന്നാം പിണറായി സര്ക്കാരിന്റെ കാലത്ത് ,മുഖ്യമന്ത്രി പിണറായി വിജയനെക്കാളും ജനപ്രീതി ഉള്ള നേതാവായിരുന്നു കെ കെ ഷൈലജ എന്നാൽ തന്നെക്കാൾ ആരും വളരുന്നത് കണ്ണിൽ പിടിക്കാത്ത പിണറായി വിജയൻ , രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ കയറിയപ്പോൾ ശൈലജയെ പതിയെ ഒതുക്കി . എന്നാൽ ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കാൻ സിപിഎം ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്ക് ഇടയിൽ മുൻമന്ത്രി കെകെ ശൈലജയെ വീണ്ടും ഒതുക്കുകയാണ് പിണറായി സർക്കാർ . തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റ് നേടുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് നീങ്ങുന്ന ഇടത് മുന്നണി കണ്ണൂരിലോ വടകരയിലോ ശൈലജയെ മത്സരിപ്പിച്ചേക്കും എന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ എന്നാൽ ഈ രണ്ട് മണ്ഡലങ്ങളിലും മുതിർന്ന സിപിഎം നേതാക്കളുടെ പേരുകളാണ് ഇപ്പോൾ ഉയർന്നുകേൾക്കുന്നത്. കണ്ണൂർ മണ്ഡലത്തിൽ എംവി ജയരാജനും, വടകര മണ്ഡലത്തിൽ എ പ്രദീപ് കുമാറും പ്രാഥമിക സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഇതോടെയാണ് ശൈലജ മത്സരിക്കാനുള്ള സാധ്യത കുറയുന്നത്. ജില്ലാ കമ്മിറ്റി ചർച്ചകളിൽ ഇവരുടെ പേര് തന്നെ തീരുമാനിച്ച് ഉറപ്പിച്ചാൽ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മത്സരത്തിന് കെകെ ശൈലജ ഉണ്ടാകില്ല. കൂടുതൽ വനിതകളെ മത്സര രംഗത്ത് ഇറക്കണമെന്ന ആവശ്യം സിപിഎമ്മിൽ സജീവമാകുന്നതിനിടെയാണ് ഏറ്റവും ജനപിന്തുണയുള്ള വനിതാ നേതാക്കളിൽ ഒരാൾ തഴയപ്പെടുന്നത്. എന്തായാലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം വൈകാതെ ഉണ്ടാകും. സ്ത്രീകൾക്ക് മുൻഗണന നാലാകും എന്നൊക്കെ വാക്കുകൾ കൊണ്ട് പറയുക എന്നല്ലാതെ പ്രവർത്തിയിൽ സിപിഎം എന്നും വട്ട പൂജ്യമാണ് . അതേസമയം, കോൺഗ്രസ് ശക്തികേന്ദ്രങ്ങളായ എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിൽ പൊതു സ്വീകാര്യരെ നിർത്തി മണ്ഡലം പിടിക്കാനുള്ള പദ്ധതിയും സിപിഎം തയ്യാറാക്കുന്നുണ്ട്. ഇതിന് പുറമെ കോഴിക്കോട് മണ്ഡലത്തിൽ മുതിർന്ന നേതാവ് എളമരം കരീമിനൊപ്പം മേയർ ബീന ഫിലിപ്പിന്റെ പേരും പാർട്ടിയുടെ പരിഗണനയിലുണ്ട്. ആലത്തൂർ മണ്ഡലത്തിൽ മന്ത്രി കെ രാധാകൃഷ്‌ണന് തന്നെയാണ് പ്രഥമ പരിഗണന.പാലക്കാട് യുവനേതാക്കളിൽ ശ്രദ്ധേയനായ എം സ്വരാജ് മത്സരിച്ചേക്കും. പൊന്നാനിയിൽ മുൻമന്ത്രി കെടി ജലീലിനാണ് കൂടുതൽ സാധ്യത. എന്നാൽ ഇവിടെ പാർട്ടിയിലെ പ്രാദേശിക നേതാക്കളുടെ വിയോജിപ്പ് മറികടക്കേണ്ടതുണ്ട് എന്നതാണ് വെല്ലുവിളി. കാസർകോട് ടിവി രാജേഷിന്റെ പേരിനൊപ്പം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്‌ണനും പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്. കൊല്ലത്ത് സിഎസ് സുജാതയും ഐഷാ പോറ്റിയുമാണ് സാധ്യത കൽപ്പിക്കപ്പെടുന്നവർ. പത്തനംതിട്ടയിൽ തോമസ് ഐസകും ആലപ്പുറയിൽ ആരിഫും ഇടുക്കിയിൽ ജോയിസ് ജോർജ്ജും ഏതാണ്ട് സീറ്റുറപ്പിച്ചിട്ടുണ്ട്.ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന ആറ്റിങ്ങലിൽ ശക്തമായ മത്സരം തന്നെയാണ് സിപിഎം പ്രതീക്ഷിക്കുന്നത്. വർക്കല എംഎൽഎ വി ജോയിയുടെ പേരാണ് ഇവിടെ ഉയർന്നു കേൾക്കുന്നത്. വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്തിനെ രംഗത്തിറക്കണം എന്ന ആവശ്യം സജീവമാണെങ്കിലും ആറ്റിങ്ങൽ നേടാൻ വട്ടിയൂർക്കാവ് നിയോജകമണ്ഡലം വിട്ടുകളയാൻ പാർട്ടി ഒരുക്കമല്ല.

anaswara baburaj

Recent Posts

പെരുമ്പാവൂര്‍ വധക്കേസ് ; അമീറുൾ ഇസ്ലാമിന് തൂക്കുകയർ തന്നെ!ഹൈക്കോടതി അപ്പീൽ തള്ളി

കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം…

12 mins ago

പരോളിൽ ഇറങ്ങി കല്യാണം കഴിക്കുന്ന സഖാക്കൾ ഉള്ള നാട്ടിൽ ഇതൊക്കെ എന്ത്! | arya rajendran

പരോളിൽ ഇറങ്ങി കല്യാണം കഴിക്കുന്ന സഖാക്കൾ ഉള്ള നാട്ടിൽ ഇതൊക്കെ എന്ത്! | arya rajendran

40 mins ago

ഹെലികോപ്റ്റര്‍ ദുരന്തം; ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം കണ്ടെത്തി

ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം കണ്ടെത്തി. ടെഹ്‌റാന് 600 കിലോമീറ്റര്‍ അകലെ ജുല്‍ഫൈ വനമേഖലയിലാണ്…

1 hour ago

ഇനി അതിവേഗം ബഹുദൂരം ! മൂന്ന് മിനിറ്റിൽ 160 കിലോമീറ്റർ വേഗത ; അമ്പരപ്പിക്കുന്ന സൗകര്യങ്ങളുമായി പുതിയ വന്ദേഭാരത്

മുംബൈ : അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ മോഡൽ വന്ദേഭാരത് എക്സ്പ്രസ് പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവെ. മുംബൈ -അഹമ്മദാബാദ് റൂട്ടിലേക്കുള്ള…

2 hours ago

ഫാറൂഖ് അബ്ദുള്ളയുടെ റാലിയിൽ കൂട്ട തല്ല് ! കത്തിക്കുത്തിൽ 3 പേർക്ക് ഗുരുതര പരിക്ക് ; കേസെടുത്ത് പോലീസ്

ശ്രീനഗർ: നാഷണൽ കോൺഫെറൻസിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിക്കുത്ത് നടന്നതായി റിപ്പോർട്ട്. കത്തിക്കുത്തിൽ മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ റാലിക്കിടെയായിരുന്നു…

2 hours ago