കൊച്ചി : സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനേം സന്ദീപ് നായരെയും എൻ ഐ എ
യുടെ കോടതിയിലെത്തിച്ചു . കലൂരിലെ എൻ ഐ എയുടെ രണ്ടാമത്തെ കോടതിയിൽ ഹാജരാക്കി. പ്രത്യേക ജഡ്ജി പി കൃഷ്ണകുമാറിന് മുമ്പാകെയാണ് ഇവരെ ഹാജരാക്കുക. അൽപ്പസമയത്തിനകം പ്രതികളെ ചേമ്പറിന് മുന്നിലെത്തിക്കും .
എൻഐഎ ഓഫിസിലെത്തിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് പ്രതികളെ കോടതിയിലേക്ക് എത്തിച്ചത്. കടവന്ത്രയിലെ ഓഫീസിൽ നിന്ന് മൂന്ന് വാഹനങ്ങളിലാണ് കോടതിയിലേക്ക് എത്തിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരമണിയോടെയാണ് ഇരുവരെയും കൊച്ചിയിലെത്തിച്ചത്.വാളയാര്‍ ചെക്പോസ്റ്റ് വഴിയാണ് പ്രതികളെ കേരളത്തിലേക്ക് കൊണ്ടുവന്നത്.
അതേസമയം, പ്രതികളുടെ കോവിഡ് പരിശോധനാ ഫലം ലഭിക്കാത്തതിനാല്‍ ഇന്ന് എന്‍ഐഎ കസ്റ്റഡി ആവശ്യപ്പെട്ടേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം . ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പ്രതികളുടെ വൈദ്യപരിശോധന നടത്തിയിരുന്നു.ഇതിനിടെ, പ്രതികളുമായി എൻഐഎ ഓഫീസിലേക്ക് വാഹനവ്യൂഹം എത്തിയപ്പോൾ ബിജെപി കോൺഗ്രസ് യുവജന പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധം നടത്തിയിരുന്നു . പ്രതികളെ പൊലീസ് ലാത്തിവീശി. ഇന്ന് പുലർച്ചെയാണ് പ്രതികളുമായി എൻ ഐ എ സംഘം കേരളത്തിലേക്ക് യാത്ര തിരിച്ചത്. ഇന്നലെയാണ് സ്വപ്നനെയും സന്ദീപിനെയും പൊലീസ് അറസ്റ്റുചെയ്തത്.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…