Categories: Social Media

സ്വർണ്ണക്കടത്ത് കേസ്; ഭീകരവാദ ബന്ധമുണ്ടെന്ന് ഉറപ്പ്; സംസ്ഥാനത്തെ സ്ഥിതി ആശങ്കാജനകം ; പിന്നിൽ പിണറായി സർക്കാർ

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിൽ ഭീകരവാദ ബന്ധമുണ്ടെന്ന് ഉറപ്പിക്കുന്നതാണ് കൈവെട്ട് കേസിലെ പ്രതിയുടെ അറസ്റ്റെന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. സംസ്ഥാനത്തെ സ്ഥിതി ആശങ്ക ജനകമാണെന്നും അതിന് ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് അദ്ദേഹം ആരോപിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.

കോളേജ് പ്രൊഫസർ ജോസഫിന്റെ കൈവെട്ട് കേസന്വേഷണത്തിൽ സർക്കാർ കാട്ടിയ നിസംഗതയും നിഷ്ക്രിയത്വവുമാണ് പ്രതികൾക്ക് കൂടുതൽ ശക്തമായ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് കടക്കാൻ സാഹചര്യം ഒരുക്കിയത് . കൈവെട്ട് കേസിലെ 24 ആം പ്രതിയാണ് അറസ്റ്റിലായ മുഹമ്മദ് ആലി.

സ്വർണ്ണക്കടത്തിന്റെ പിന്നിലെ ദേശദ്രോഹ ശക്തികളുടെ ബന്ധങ്ങൾ ഓരോന്നായി അനാവരണം ചെയ്തു വരികയാണ്. കേരളത്തിൽ ഐഎസ് എന്ന ആഗോള ഭീകരവാദ പ്രസ്ഥാനത്തിന്റെ ശക്തമായ പ്രവർത്തനമുണ്ടെന്ന ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട് ഈ അവസരത്തിൽ കൂട്ടിവായിക്കേണ്ടതാണ്.

പോലീസിന്റെ നാളിതുവരെയുള്ള ഇന്റലിജെൻസ് റിപ്പോർട്ടുകളും മുന്നറിയിപ്പുകളും സർക്കാർ ചെവികൊണ്ടില്ല. കള്ളക്കടത്തു കേസിന്റെ അന്വേഷണത്തിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങൾ കേരളത്തിലെ രാജ്യദ്രോഹ പ്രവർത്തനങ്ങളുടെ അടിവേരുകൾ എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു.ഇനിയെങ്കിലും കേരള സർക്കാർ കർശന നടപടികൾക്ക് തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ :-

ഭീകരബന്ധം: സർക്കാർ ഉത്തരവാദി

സ്വര്ണ്ണക്കടത്തിൽ ഭീകര ബന്ധമുണ്ടെന്ന് അരക്കെട്ടുറപ്പിക്കുന്നതാണ് കൈവെട്ട് കേസിലെ പ്രതിയുടെ അറസ്റ്റ്.

കേരളത്തിലെ സ്ഥിതി ആശങ്കാജനകമാണ്. കേരള സർക്കാരാണ് അതിന് ഉത്തരവാദി. കോളേജ് പ്രൊഫസർ ജോസഫിന്റെ കൈവെട്ട് കേസന്വേഷണത്തിൽ സർക്കാർ കാട്ടിയ നിസംഗതയും നിഷ്ക്രിയത്വവുമാണ് പ്രതികൾക്ക് കൂടുതൽ ശക്തമായ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് കടക്കാൻ സാഹചര്യം ഒരുക്കിയത് . കൈവെട്ട് കേസിലെ 24 ആം പ്രതിയാണ് അറസ്റ്റിലായ മുഹമ്മദ് ആലി.

ആ കേസിലെ പ്രതികളുടെ സാമ്പത്തിക സ്രോതസ്സും ദേശദ്രോഹ പ്രവർത്തനങ്ങളും ഭീകര ബന്ധങ്ങളും കേരള പോലീസ് അന്വേഷിച്ചില്ല. തന്മൂലം വീണ്ടും പ്രതികളും അവരെ പിന്തുണച്ച ശക്തികളും തീവ്രവാദ ദേശദ്രോഹ പ്രവർത്തനങ്ങളിൽ വ്യാപൃതരായി.

സ്വർണ്ണക്കടത്തിന്റെ പിന്നിലെ ദേശദ്രോഹ ശക്തികളുടെ ബന്ധങ്ങൾ ഓരോന്നായി അനാവരണം ചെയ്തു വരികയാണ്. കേരളത്തിൽ ഐഎസ് എന്ന ആഗോള ഭീകരവാദ പ്രസ്ഥാനത്തിന്റെ ശക്തമായ പ്രവർത്തനമുണ്ടെന്ന ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട് ഈ അവസരത്തിൽ കൂട്ടിവായിക്കേണ്ടതാണ്.

പോലീസിന്റെ നാളിതുവരെയുള്ള ഇന്റലിജെൻസ് റിപ്പോർട്ടുകളും മുന്നറിയിപ്പുകളും സർക്കാർ ചെവികൊണ്ടില്ല. കള്ളക്കടത്തു കേസിന്റെ അന്വേഷണത്തിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങൾ കേരളത്തിലെ രാജ്യദ്രോഹ പ്രവർത്തനങ്ങളുടെ അടിവേരുകൾ എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു.

ഇനിയെങ്കിലും കേരള സർക്കാർ കർശന നടപടികൾക്ക് തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.

.

Anandhu Ajitha

Recent Posts

കൊൽക്കത്തയിൽ മെസിയുടെ പരിപാടി അലങ്കോലമായ സംഭവം ! പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു !

കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…

2 hours ago

സിപിഐ(എം) തങ്ങളുടെ ചുമലിൽ എന്ന് എസ് ഡി പി ഐ.

സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…

3 hours ago

കണ്ണൂർ പിണറായിയിൽ ബോംബ് സ്ഫോടനം !സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി !

പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…

4 hours ago

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായത് 58 ലക്ഷം പേർ ! ബംഗാളിൽ സമ്പൂർണ്ണ ശുദ്ധീകരണവുമായി എസ്‌ഐആർ; കലിതുള്ളി മമതയും തൃണമൂലും

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…

5 hours ago

വോട്ടിംഗ് യന്ത്രങ്ങളിൽ തനിക്ക് വിശ്വാസക്കുറവില്ലെന്ന് സുപ്രിയ സുലെ പാർലമെന്റിൽ !വോട്ടുചോരിയിൽ രാഹുലിനെ കൈയ്യൊഴിഞ്ഞ് എൻസിപിയും (ശരദ് പവാർ വിഭാഗം)

രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…

5 hours ago

ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു!! പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി

തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…

5 hours ago