amma-mohanlal-idavela-babu-jayasurya-latest-malayalam-movie-news
തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിന് തമിഴ്‌നാടിന് സഹായഹസ്തവുമായി മലയാളികളുടെ താരം നടന്‍ മോഹന്‍ലാല്‍. താരത്തിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനാണ് ആയിരം പിപിഇ കിറ്റുകളും രണ്ടായിരം എന്‍95 മാസ്‌കുകളും വിതരണം ചെയ്തിരിക്കുന്നത്.
തമിഴ്നാട് പൊതുമരാമത്ത് മന്ത്രി എസ്.പി വേലുമണിക്ക് വിശ്വശാന്തി ഡയറക്ടര്‍ നാരായണനാണ് സാധനങ്ങള്‍ കൈമാറിയത്. അതോടൊപ്പം കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് മുന്‍പന്തിയില്‍ നില്‍ക്കുന്ന പൊലീസുകാര്‍ക്കുള്ള എന്‍-95 മാസ്‌കുകളും ഫൗണ്ടേഷന്‍ നല്‍കിയിട്ടുണ്ട്. രാജ്യത്ത് കോവിഡ് വലിയ പ്രതിസന്ധി തീര്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്.ഇത്തവണ പ്രിയ ലാലേട്ടന്റെ സ്‌നേഹവും കരുതലും എത്തുന്നത് തമിഴ്‌നാടിന് വേണ്ടിയാണ്. ഇതാദ്യമായല്ല മോഹന്‍ലാല്‍ കോവിഡ് പോരാട്ടത്തിന് പിന്തുണയുമായി എത്തുന്നത്.ഏപ്രില്‍ മാസം അവസാനത്തോട് കൂടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലേക്കായി മരുന്നും ഭക്ഷണവും എത്തിച്ചു കൊടുക്കാനായി കര്‍മ്മി റോബോട്ട് എന്ന റോബോട്ടിനെ മോഹന്‍ലാല്‍ നല്‍കിയിരുന്നു. മനുഷ്യ സഹായം കൂടാതെ അവശ്യവസ്തുക്കള്‍ എടുത്ത് നല്കുന്നതിനായിരുന്നു ഇത്. തീര്‍ന്നില്ല,കോവിഡ് ധനസഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 50 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. മലയാള സിനിമയുടെ സഹായത്തിനും ആദ്യം ഓടിയെത്തിയവരില്‍ മോഹന്‍ലാല്‍ ഉണ്ടായിരുന്നു.മലയാള സിനിമയിലെ ദിവസവേതന തൊഴിലാളികള്‍ക്കായി മോഹന്‍ലാല്‍ മാര്‍ച്ച് മാസം 10 ലക്ഷം രൂപ ഫെഫ്ക സംഘടനയ്ക്ക് കൈമാറിയിരുന്നു
തമിഴ്നാട്ടില്‍ 798 പേര്‍ക്കു രോഗം കണ്ടെത്തിയതോടെ കോവിഡ് രോഗികള്‍ 8002 ആയി. ഒറ്റ ദിവസം ഇത്രയും പേര്‍ക്കു രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ദിവസം 6 പേര്‍ മരിച്ചതോടെ തമിഴ്‌നാട്ടില്‍ കോവിഡ് മരണം 53 ആയി.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…