Kerala

കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണവേട്ട;അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1.17 കോടിയുടെ സ്വർണം പിടികൂടി,കുന്ദമം​ഗലം സ്വദേശി ഷബ്ന അറസ്റ്റിൽ

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട.അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ യുവതി പൊലീസിന്റെ പിടിയിൽ. സംഭവത്തിൽ കുന്ദമം​ഗലം സ്വദേശി ഷബ്നയാണ് പിടിയിലായത്. ജിദ്ദയിൽ നിന്നാണ് ഇവർ എത്തിയതെന്നാണ് സംശയം.1.17 കോടി രൂപയുടെ മൂല്യമുള്ള 1,884 ​ഗ്രാം സ്വർണ്ണമാണ് പിടിച്ചെടുത്തത്.വിമാനമിറങ്ങിയതിന് പിന്നാലെ കസ്റ്റംസ് പരിശോധനയും പൂർത്തിയാക്കി ഇവർ പുറത്തു കടന്നു.കസ്റ്റംസ് പരിശോധനക്ക് ശേഷം സ്വർണം കൈയിലിരുന്ന ഹാൻഡ് ബാ​ഗിലേക്ക് യുവതി സ്വർണ്ണം മാറ്റി.

സ്വർണക്കടത്ത് കാരിയറാണെന്ന് സംശയത്തെ തുടർന്ന് പൊലീസ് ഇവരെ കാത്തിരുന്നു പിടികൂടുകയായിരുന്നു. തുടക്കത്തിൽ താൻ കാരിയറല്ലെന്ന് പറഞ്ഞു ഒഴിയാൻ യുവതി ശ്രമിച്ചു. ഇവരുടെ ല​ഗേജ് പൊലീസ് പരിശോധിക്കുകയും ചെയ്തു.പൊലീസ് മറ്റു ല​ഗേജുകൾ പരിശോധിക്കുന്നതിനിടെ യുവതി ഹൻഡ് ബാ​ഗ് കാറിലേക്ക് വിദ​ഗ്ധമായി മാറ്റി. ഇവർ കാറിലേക്ക് കയറാൻ ഒരുങ്ങുന്നതിനിടെ പൊലീസ് വാഹനം പരിശോധിച്ചു. ഈ സമയത്ത് യുവതി സ്വർണം കാറിന്റെ ഡോറിനരികിൽ വച്ചതായി കണ്ടെത്തുകയായിരുന്നു.

Anusha PV

Share
Published by
Anusha PV

Recent Posts

സർജിക്കൽ സ്ട്രൈക്കുകൾ ഇനിയും ഉണ്ടാകുമോ ? വിദേശകാര്യ മന്ത്രി പറയുന്നത് കേൾക്കാം| s jaishankar

സർജിക്കൽ സ്ട്രൈക്കുകൾ ഇനിയും ഉണ്ടാകുമോ ? വിദേശകാര്യ മന്ത്രി പറയുന്നത് കേൾക്കാം| s jaishankar

56 mins ago

ചൈനയ്‌ക്കും പാകിസ്ഥാനും കനത്ത തിരിച്ചടിയുമായി ഭാരതം |narendramodi

ചൈനയ്‌ക്കും പാകിസ്ഥാനും കനത്ത തിരിച്ചടിയുമായി ഭാരതം |narendramodi

58 mins ago

ഗംഗയെ വണങ്ങി, കാലഭൈരവന്റെ അനുഗ്രഹത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ പത്രിക സമർപ്പിച്ചു; സംസ്ഥാന മുഖ്യമന്ത്രിമാരും എൻ ഡി എ നേതാക്കളും അകമ്പടിയായി; ആവേശത്തോടെ ക്ഷേത്രനഗരി

വാരാണസി: മൂന്നാം തവണയും വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ ഗംഗാ നദിയിൽ ആരതിയും പ്രാർത്ഥനയും നടത്തിയും…

2 hours ago

റായ്ബറേലിയിൽ രാഹുൽ നൽകിയ ആദ്യ ഗ്യാരന്റി എന്താണെന്ന് അറിയുമോ ?വീഡിയോ വൈറൽ |RAHUL GANDHI

റായ്ബറേലിയിൽ രാഹുൽ നൽകിയ ആദ്യ ഗ്യാരന്റി എന്താണെന്ന് അറിയുമോ ?വീഡിയോ വൈറൽ |RAHUL GANDHI

5 hours ago

‘കഠിനാധ്വാനിയായ നേതാവ്; സുശീൽകുമാർ മോദിയുടെ വിയോഗം ബിജെപിക്ക് നികത്താനാവാത്ത തീരാനഷ്ടം’; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും അമിത് ഷായും

പട്‌ന: ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുശീൽകുമാർ മോദിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര…

5 hours ago