കൊച്ചി : ബംഗ്ളാദേശില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുവരെ നിക്ഷേപമിറക്കാൻ ക്ഷണം തേടിയെത്തുമ്പോള്‍ വീണ്ടും പരിശോധനയും റെയ്ഡുമായി കിറ്റെക്സിനെ വിടാന്‍ കൂട്ടാക്കാതെ പിണറായി സര്‍ക്കാര്‍. കിഴക്കമ്പലത്ത് കിറ്റെക്സിൽ ഇന്ന് രാവിലെ വീണ്ടും പരിശോധനകള്‍ നടന്നു.
ഭൂഗർഭ ജല അതോറിറ്റി യിലെ ഉദ്യോഗസ്ഥരാണ് രാവിലെ 11 മണിയോടെ പരിശോധനയ്ക്കായി എത്തിയത്. പന്ത്രണ്ടാം തവണയാണ് സ്ഥാപനത്തിൽ പരിശോധന നടക്കുന്നത്. ജില്ലാ വികസന സമിതി യോഗത്തില്‍ പി.ടി. തോമസ് എംഎല്‍എ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി കിറ്റെക്സ് പറയുന്നു.
നേരത്തേ പരിശോധനയിലും റെയ്ഡിലും പൊറുതിമുട്ടിയാണ് സംസ്ഥാനത്ത് നടത്താനിരുന്ന 3500 കോടിയുടെ പദ്ധതിയില്‍ നിന്നും പിന്മാറുന്നതെന്നായിരുന്നു കിറ്റെക്സ് പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് കിറ്റെക്സിനെ തേടി അന്യസംസ്ഥാനങ്ങളുടെ ക്ഷണം എത്തിയത്. റെയ്ഡ് നടത്തി നിരന്തരം പീഡിപ്പിക്കുന്നു എന്നായിരുന്നു കിറ്റെക്സിന്റെ പരാതി. തുടർന്ന് അവർ കേരളസര്‍ക്കാരുമായി ഒപ്പുവെച്ചിരുന്ന വന്‍കിട പദ്ധതിയില്‍ നിന്നും പിന്മാറുന്നു എന്ന വാര്‍ത്ത വന്നതോടെ ഇത് ദേശീയതലത്തില്‍ത്തന്നെ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഒമ്പത് സംസ്ഥാനങ്ങളും രണ്ടു രാജ്യങ്ങളും കിറ്റെക്സിനെ തേടി വന്നത്.
വ്യവസായ ശാലകളില്‍ മിന്നല്‍ പരിശോധനയുണ്ടാവില്ലെന്ന് വ്യവസായ മന്ത്രി പ്രഖ്യാപിച്ച് രണ്ടാഴ്ചയ്ക്കുള്ളിലാണ് വീണ്ടും പരിശോധനയെന്നും സര്‍ക്കാരും മന്ത്രിമാരും എന്തെല്ലാം വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചാലും അതൊന്നും നടപ്പിലാവില്ലെന്നതിന് ഉദാഹരണമാണ് ഈ പരിശോധനയെന്നുമാണ് കിറ്റെക്സിന്റെ പുതിയ പ്രതികരണം.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചെങ്കിലും, അതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും പരിഹാസപരമായ പ്രസ്താവനകളും തുടരുകയാണ്. #rahuleaswar #bailbutpropaganda #fakenarrative #mediabias…
ഇന്ത്യൻ റോഡുകളിലൂടെ കണ്ണോടിക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക ചലനങ്ങളെ തൻ്റെ ചെറിയ ശരീരത്തിൽ പേറി മുന്നോട്ട് കുതിക്കുന്ന ഒരു വാഹനത്തെ കാണാതിരിക്കില്ല—അതാണ്…
ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ബഹിരാകാശത്ത് സുരക്ഷിതമായ സഹവർത്തിത്വം ഉറപ്പാക്കുക എന്നത് ഒരു വലിയ…
മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്ത് പരിധിയിൽ നടന്നതായി പറയുന്ന അലി മജീദ് നടത്തിയ സ്ത്രീദ്വേഷപരമായ (misogynistic) പ്രസ്താവന വലിയ വിവാദമായി…
ഭാരതത്തിന്റെ പ്രതിരോധ ശേഷിക്ക് വലിയ മുതൽക്കൂട്ട് നൽകിക്കൊണ്ട് തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമേറ്റഡ് എയർ ഡിഫൻസ് കൺട്രോൾ ആൻഡ് റിപ്പോർട്ടിങ് സിസ്റ്റമാണ്…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…