തിരുവനന്തപുരം ∙ കഴക്കൂട്ടത്തു നിന്നു കാണാതായ അസം സ്വദേശിയായ പതിമൂന്നുകാരി ഇന്നലെ ഉച്ചയ്ക്ക് ബാംഗ്ലൂർ – കന്യാകുമാരി ട്രെയിനിൽ യാത്ര ചെയ്യുന്ന ദൃശ്യം ലഭിച്ചു. ഇതേതുടർന്ന് തമിഴ്നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ തമ്പാനൂരിൽ നിന്നാണ് കുട്ടി ട്രെയിനിൽ കയറിയത്. ട്രെയിനിൽ ഇരുന്നു കരഞ്ഞുകൊണ്ട് യാത്ര ചെയ്യുന്ന പെൺകുട്ടിയെ കണ്ട് സഹയാത്രക്കാരി ബബിതയാണ് ഫോട്ടോയെടുത്തത്. നെയ്യറ്റിൻകരയിൽ വച്ചാണ് കുട്ടിയുടെ ഫോട്ടോ എടുത്തത്. ഇവർ നെയ്യാറ്റിൻകരയിലാണ് ഇറങ്ങിയത്. നാൽപതു രൂപ പെൺകുട്ടിയുടെ കൈവശം ഉണ്ടായിരുന്നതായി ബബിത പൊലീസിനെ അറിയിച്ചു.
പെൺകുട്ടിയെ കാണാതായ വിവരവുമായി സൈബർ സെൽ പുറത്തിറക്കിയ പോസ്റ്റർ കണ്ട് ബബിത പുലർച്ചെ മൂന്നരയോടെ ചിത്രം പൊലീസിന് കൈമാറുകയായിരുന്നു. ട്രെയിനിൽ കയറിയ ശേഷമാണ് കുട്ടിയെ കണ്ടതെന്നും കരയുന്നത് കണ്ടാണ് ശ്രദ്ധിച്ചതെന്നും സഹയാത്രക്കാരി ബബിത പറഞ്ഞു. ധൈര്യമുള്ള ആളാണെന്ന് പെൺകുട്ടിയെ കണ്ടപ്പോൾ തോന്നിയെന്നും ബബിത പറഞ്ഞു. ചിത്രം ലഭിച്ച പൊലീസ് കുട്ടിയുടെ മാതാപിതാക്കളെ കാണിച്ച് സ്ഥിരീകരിച്ചു. ട്രെയിനിൽ കുട്ടിയെ ശ്രദ്ധിച്ച മറ്റൊരു യാത്രക്കാരിയിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പാറശാല വരെ പെൺകുട്ടി ട്രെയിനിലുണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. പെൺകുട്ടിക്കായി വ്യാപക പരിശോധന തുടരുന്നതിനിടെയാണ് നിർണായകമായ ദൃശ്യം ലഭിച്ചത്. കഴക്കൂട്ടം എസ്ഐ, ഒരു വനിതാ എസ്ഐ എന്നിവർ ഉൾപ്പെടെയുള്ള പൊലീസ് സംഘം തമിഴ്നാട്ടിലേക്കു പുറപ്പെട്ടു.
ഇന്നലെയാണ് കഴക്കൂട്ടത്ത് താമസിക്കുന്ന കുട്ടിയെ കാണാതായത്. സഹോദരിമാരുമായി വഴക്കുണ്ടാക്കിയതിന് അമ്മ കുട്ടിയെ ശകാരിച്ചിരുന്നു. പിന്നാലെ കുട്ടി വീടുവിട്ടിറങ്ങിയെന്നും ബാഗും വസ്ത്രങ്ങളും സഹിതമാണ് പോയിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ പക്കൽ 50 രൂപ മാത്രമാണുണ്ടായിരുന്നതെന്ന് മാതാപിതാക്കൾ പറയുന്നു.
മോദി സർക്കാർ രാജിവയ്ക്കുമെന്ന് പറഞ്ഞ് സന്തോഷിച്ച പ്രതിപക്ഷത്തിന് തിരിച്ചടി! എപ്സ്റ്റയിൻ ഫയലിൽ ഇന്ത്യയ്‌ക്കെതിരെ ഒന്നുമില്ല! 68 ഫോട്ടോഗ്രാഫുകൾ പുറത്ത് I…
ഭൂമിയിൽ നിന്നും ഏകദേശം 25 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഫോമൽഹോട്ട് (Fomalhaut) എന്ന നക്ഷത്രത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ കണ്ടെത്തലുകൾ…
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…