India

ഇന്ത്യൻ കൗമാരക്കാരെ ലക്ഷ്യമാക്കി പാകിസ്ഥാന്റെ ലവ് ജിഹാദ് ?ഇൻസ്റ്റാഗ്രാം സുഹൃത്തിനെക്കാണാൻ പാകിസ്ഥാനിലേക്കുള്ള വിമാനടിക്കറ്റ് വാങ്ങാൻ 16-കാരി ജയ്പുര്‍ വിമാനത്താവളത്തിൽ

ജയ്പുര്‍ : രാജസ്ഥാൻകാരിയായ യുവതി വാഗാ അതിർത്തി വഴി പാകിസ്ഥാനിലേക്ക് പോയി ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിച്ചുവെന്ന വാർത്തയുടെ ചൂടാറും മുമ്പ് പാകിസ്ഥാനിലേക്കുള്ള വിമാനടിക്കറ്റ് വാങ്ങാനായി വിമാനത്താവളത്തിലെത്തിയ കൗമാരക്കാരിയായ പെണ്‍കുട്ടിയെ പോലീസും അധികൃതരും തടഞ്ഞുവെന്ന വാർത്ത പുറത്തു വന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് ജയ്പുര്‍ വിമാനത്താവളത്തിലെത്തിയ 16-കാരിയെയാണ് അധികൃതര്‍ തടഞ്ഞുവെച്ചത്. വീസയോ പാസ്‌പോര്‍ട്ടോ യാത്രാരേഖകളോ ഇല്ലാതെയാണ് പെൺകുട്ടി ടിക്കറ്റ് ആവശ്യപ്പെട്ടെത്തിയത്. ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ കാണാനായാണ് പാകിസ്ഥാനിലേക്ക് പോകുന്നതെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.

സംഭവത്തിലെ ഞെട്ടിക്കുന്ന വസ്തുത എന്തെന്ന് വച്ചാൽ പെണ്‍കുട്ടിക്ക് എങ്ങനെയാണ് പാകിസ്ഥാനിൽ വരേണ്ടത്, യഥാർത്ഥ പേര് ഉപയോഗിക്കരുത്, പാകിസ്ഥാൻ സന്ദര്‍ശിക്കുമ്പോള്‍ ബുര്‍ഖ ധരിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും ഇന്‍സ്റ്റഗ്രാം സുഹൃത്തായ ആണ്‍കുട്ടി 16-കാരിക്ക് നല്‍കിയിരുന്നു. പരിശോധനയിൽ സംശയകരമായ പല കാര്യങ്ങളും ആണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം ഐഡികളിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. അസ്ലം എന്ന സുഹൃത്തിനെ കാണാനായി പാകിസ്താനിലേക്ക് പോകണമെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴി. ഒരുവര്‍ഷം മുന്‍പാണ് ഇന്‍സ്റ്റഗ്രാം വഴി സുഹൃത്തിനെ പരിചയപ്പെട്ടിരുന്നതെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. എന്നാല്‍, ഇതേ ആണ്‍കുട്ടി തന്നെ വ്യത്യസ്ത പേരുകളില്‍ വ്യത്യസ്ത ഇന്‍സ്റ്റഗ്രാം ഐഡികളിലൂടെ പല പെണ്‍കുട്ടികളെയും ബന്ധപ്പെട്ടിരുന്നു എന്നാണ് പോലീസ് കണ്ടെത്തൽ.

ഗസല്‍ മുഹമ്മദ്, അസ്ലം, ചിന്തു, ഫര്‍ഹാന്‍ തുടങ്ങിയ പേരുകളിലാണ് ഇയാള്‍ പെണ്‍കുട്ടികളെ പരിചയപ്പെട്ടിരുന്നത്. ഇക്കൂട്ടത്തില്‍ വിമാനടിക്കറ്റ് വാങ്ങാനെത്തിയ 16-കാരിയുടെ കൂട്ടുകാരികളുണ്ടെന്നും ഇവരുമായും ഇയാള്‍ ചാറ്റ് ചെയ്തിരുന്നതായും പോലീസ് പറഞ്ഞു. അതേസമയം ആണ്‍കുട്ടിയുടെ യഥാര്‍ഥവ്യക്തിത്വത്തെക്കുറിച്ച് ഇതുവരെ വിവരങ്ങളില്ല.

Anandhu Ajitha

Recent Posts

“തെരഞ്ഞെടുപ്പ് പരാജയം ഉറപ്പായതോടെ സമനില തെറ്റിയ സിപിഎം വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുന്നു!” – ഗുരുതരാരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ

തെരഞ്ഞെടുപ്പ് പരാജയം ഉറപ്പായതോടെ സമനില തെറ്റിയ സിപിഎം, വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുന്നുവെന്ന ഗുരുതരാരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സിപിഎം…

17 mins ago

ശിവൻകുട്ടി അണ്ണാ… ഇതാണോ ഫൈവ് സ്റ്റാർ കള്ളുഷാപ്പ് ?

ഫൈവ് സ്റ്റാർ ഹോട്ടലാണെന്ന് കരുതി റൂമെടുക്കാൻ വന്നതാകും അല്ലെ സഖാക്കളേ ?

29 mins ago

ഇൻഡി സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാണ് ? മറ്റൊരു മഹാമാരിയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ കെൽപ്പുള്ള നേതാവാരാണ് ? രാജ്യത്തെ മുന്നോട്ട് കൊണ്ട് പോകാൻ മോദിക്ക് മാത്രമേ കഴിയൂ ! ഇൻഡി സഖ്യത്തെ പരിഹസിച്ച് അമിത് ഷാ

തെലങ്കാന : ഇൻഡി സഖ്യത്തിന് പ്രധാനമന്ത്രിയായി ചൂണ്ടിക്കാണിക്കാൻ ഒരു മുഖമില്ലെന്ന് പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ…

44 mins ago

കലങ്ങി മറിഞ്ഞ് ഹരിയാന രാഷ്ട്രീയം ! ഒരു എംഎൽഎ കൂടി സർക്കാറിനെതിരെ തിരിഞ്ഞു; ആരെ പിന്തുണയ്ക്കണമെന്ന തർക്കത്തിൽ ജെജെപിയിൽ പൊട്ടിത്തെറി

രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ഹരിയാനയിൽ സ്ഥിഗതികൾ രൂക്ഷമാകുന്നു. 3 സ്വതന്ത്ര എംഎൽഎമാർ ​നയാബ് സിംഗ് സൈനി നയിക്കുന്ന ബിജെപി സർക്കാറിന്…

48 mins ago

റംസാനില്‍ നോമ്പുതുറക്കാനായി എത്തിയ വീട്ടിൽ നിന്ന് കവർന്നത് 40 പവനും രണ്ട് ലക്ഷം രൂപയും!മുഖ്യ പ്രതിയും മോഷണമുതൽ വിൽക്കാൻ സഹായിച്ചവരും പിടിയിൽ

ആലുവയിലെ വീട്ടിൽ നിന്ന് 40 പവന്റെ സ്വര്‍ണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും കവർച്ച ചെയ്യപ്പെട്ട കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.…

1 hour ago

പിണറായി സർക്കാരിലെ എല്ലാവർക്കും വെൽക്കം ടു സെൻട്രൽ ജയിൽ !

ശെടാ ! പിണറായിയും മലയാള സിനിമകളും തമ്മിൽ ഇങ്ങനൊരു ബന്ധമുണ്ടായിരുന്നോ ? വീഡിയോ കാണാം...

1 hour ago