Kerala

മഞ്ചേരിയില്‍ വന്‍ കഞ്ചാവ് വേട്ട; വാടക വീട്ടില്‍ നിന്നും 18 കിലോ പിടികൂടി

മഞ്ചേരി:മലപ്പുറം മഞ്ചേരിയില്‍ വന്‍ കഞ്ചാവ് വേട്ട. നറുകര കൂടക്കരയിലെ വാടക വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 18.019 കിലോ ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തത്.

വീട് വാടകക്കെടുത്തിരുന്ന നറുകര പള്ളിയാളി ഉച്ചപള്ളി വീട്ടില്‍ മൊയ്തീന്‍കുട്ടി സംഭവ സമയത്ത് സ്ഥലത്തില്ലാത്തതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്യാന്‍ എക്സൈസിന് സാധിച്ചിട്ടില്ല.

എന്നാൽ ഇയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് ആക്‌ട് പ്രകാരം എക്സൈസ് കേസെടുത്തിട്ടുണ്ട്.

നറുകര വില്ലേജ് ഓഫിസര്‍ ഉമ്മര്‍, നഗരസഭാ കൗണ്‍സിലര്‍ സലീന എന്നിവരുടെ സാന്നിധ്യത്തില്‍ വീട് തുറന്നാണ് എക്സൈസ് പരിശോധന നടത്തിയത്.

പരിശോധനക്ക് നേതൃത്വം നല്‍കിയത് എക്സൈസ് ഇന്‍സ്‌പെക്ടര്‍ വി.പി. ജയപ്രകാശ്, പ്രിവന്‍റീവ് ഓഫിസര്‍മാരായ മനോജ് കുമാര്‍, എം.എന്‍. രഞ്ജിത്ത്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ടി.കെ സതീഷ്, ഹരിഷ് ബാബു, ശ്രീജിത്ത്, സജിത, ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങിയ സംഘം ആണ് .

B4 Admin

Recent Posts

ഫോര്‍ട്ട് കൊച്ചിക്ക് ആഘാതമുണ്ടാക്കിയ കോഡര്‍ ഹൗസിലെ തീപിടുത്തം, എന്താണ് കോഡര്‍ ഹൗസ് ?. ബെല്‍ജിയന്‍ ചില്ലുകളും തൂക്കുപാലവും യഹൂദ ചരിത്രത്തിന്റെ ഓര്‍മ്മകളും ഉറങ്ങുന്ന കോഡര്‍ ഹൗസിനെ അറിയാം

ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…

5 hours ago

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കണ്ടെത്തിയത് കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും

പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…

6 hours ago

അച്ഛന്‍ തിരിച്ചു ജീവനോടെ എത്തുമെന്ന് വിശ്വാസം. പുനര്‍ജന്മത്തിനായി അച്ഛന്റെ മൃതദേഹം മക്കള്‍ ഫ്രീസറിലാക്കിയത് 4 വര്‍ഷം ; ഇതിനായി മക്കള്‍ മാസം തോറും മുടക്കിയത് 1.6 ലക്ഷം

മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…

6 hours ago

രാജ്യത്തിനായി മെഡല്‍ നേടിയവരോട് ഈ അവഗണന എന്തിന്?. മാലയിട്ടാല്‍ മെഡല്‍ കുറയുമോ?. അധ്വാനത്തെ നിന്ദിക്കരുത്. കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കി ആന്‍സി സോജന്റെ തുറന്നു പറച്ചില്‍

കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ആന്‍സി സോജന്റെ തുറന്നുപറച്ചില്‍. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും…

6 hours ago

പഹല്‍ഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…

8 hours ago