ഓടിയോടി ഒരു യുവാവ് സോഷ്യല്‍മീഡിയ തരംഗമാകുകുയാണ്. ജോലി കഴിഞ്ഞ് ദിവസവും അര്‍ധരാത്രിയില്‍ ഓടിയാണ് ഉത്തരാഖണ്ഡ് സ്വദേശിയായ പ്രദീപ് മെഹ്റ എന്ന 19കാരന്‍ വീട്ടിലേക്ക് പോകുന്നത്. അതും 10 കിലോമീറ്റര്‍. നോയിഡയിലെ തെരുവിലൂടെ അർദ്ധരാത്രി ഓടുന്ന രംഗങ്ങൾ ദശലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്.
സംവിധായകൻ വിനോദ് കാപ്രി ട്വിറ്ററിലൂടെയാണ് (Twitter) ദൃശ്യങ്ങൾ പങ്കുവച്ചത്. കാറില്‍ വീട്ടിലാക്കി തരാമെന്ന വിനോദിന്റെ വാഗ്ദാനം ആവർത്തിച്ച് നിരസിക്കുകയാണ് പ്രദീപ്. രാവിലെ ഓടിക്കൂടെ എന്ന വിനോദിന്റെ ചോദ്യത്തിന്, രാവിലെ ഭക്ഷണം പാകം ചെയ്യലും ജോലിക്കു പോകലും ഒക്കെയാവുമ്പോള്‍ ഓടാന്‍ നേരം കിട്ടില്ലെന്നാണ് പ്രദീപ് മറുപടി പറയുന്നത്.
തന്റെ ജോലിസമയം കഴിഞ്ഞ് ജോലി വീട്ടിലേക്ക് ഓടുകയാണ് താനെന്ന് പ്രദീപ് വെളിപ്പെടുത്തി. എന്തിനാണ് ഇങ്ങനെ ഓടുന്നതെന്ന് സംവിധായകൻ ചോദിച്ചപ്പോഴാണ് തന്റെ സ്വപ്‌നത്തെക്കുറിച്ച് പ്രദീപ് പറഞ്ഞത്. സൈന്യത്തിൽ ചേരണമെന്നാണ് തന്റെ ആഗ്രഹമെന്ന് പ്രദീപ് തുറന്നുപറഞ്ഞു. പരിശീലനം നടത്താൻ തനിക്ക് മറ്റ് സമയമൊന്നുമില്ല, രാവിലെ വേഗം ഉണരണം. ഭക്ഷണം പാകം ചെയ്യണം, ജോലിക്ക് പോകണം. രക്ഷിതാവായി അമ്മയാണുള്ളത്. അവർക്ക് തീരെ സുഖമില്ല, ആശുപത്രിയിൽ ചികിത്സയിലാണ്, അനുജനോടൊപ്പം ബറോലയിലുള്ള വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നതെന്നും പ്രദീപ് സംവിധായകനോട് പറഞ്ഞു.
കാറോടിക്കുന്നതിനിടയില്‍ പ്രദീപിനോട് സംസാരിക്കുന്ന വീഡിയോയും കാപ്രി ഷെയര്‍ ചെയ്തിട്ടുണ്ട്. ഇതാണ് യഥാര്‍ഥ സ്വര്‍ണം എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നാല് മില്യണിലധികം പേരാണ് ഇതുവരെ വീഡിയോ കണ്ടത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…