India

രാജസ്ഥാനില്‍ നീറ്റ് പ്രവേശന പരിശീലന കേന്ദ്രത്തിൽ 2 വിദ്യാർത്ഥികൾ തൂങ്ങിമരിച്ചനിലയിൽ; രണ്ട് മാസത്തിനിടെ ഇത് ഒമ്പതാമത്തെ സംഭവം, അന്വേഷണം ആരംഭിച്ച് പോലീസ്

കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ എം ബി ബി എസ് പ്രവേശന പരിശീലന കേന്ദ്രത്തിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. ഉഉദയ്പൂര്‍ സ്വദേശിയായ മെഹുല്‍ വൈഷ്ണവ് എന്ന 18 കാരനാണ് ചൊവ്വാഴ്ച രാവിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു മെഹുല്‍ വൈഷ്ണവ് എന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങളിൽ പരിശീലനം നടത്തുന്ന വിദ്യാര്‍ത്ഥികളേയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മാസത്തിനിടെ രാജസ്ഥാനിലെ കോട്ടയില്‍ പരിശീലനത്തിന് എത്തിയ ഒമ്പത് വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്

സംഭവ സമയത്ത് മെഹുല്‍ തന്റെ ഹോസ്റ്റല്‍ മുറിയില്‍ തനിച്ചായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടി ആ സമയത്ത് പുറത്തുപോയിരിക്കുകയായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മെഹുല്‍ മുറിയില്‍ നിന്ന് പുറത്തുവരാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ വാര്‍ഡനെ വിവരം അറിയിക്കുകയായിരുന്നു. അദ്ദേഹം വാതില്‍ തകര്‍ത്ത് അകത്തു കടന്നപ്പോഴാണ് കുട്ടിയെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ഥിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

അതേസമയം , മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മറ്റൊരു വിദ്യാര്‍ത്ഥിയും ആത്മഹത്യ ചെയ്തു. രണ്ട് മാസം മുമ്പ് കോട്ടയിലെത്തിയ ആദിത്യ എന്ന വിദ്യാര്‍ത്ഥിയാണ് മരണപ്പെട്ടത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ കോട്ടയില്‍ ആകെ ഒമ്പത് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിരുന്നു. മെയ് മാസത്തില്‍ ഇത്തരത്തിലുള്ള അഞ്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അതേസമയം മരണപ്പെട്ട വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ മരണത്തില്‍ ആശങ്ക ഉന്നയിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ സമ്മര്‍ദ്ദം നേരിട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അധികാരികളില്‍ നിന്ന് ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Anusha PV

Recent Posts

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണം ! സ്‌ഫോടനത്തിൽ വനവാസി യുവതി കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്‌ഫോടനത്തിൽ യുവതി കൊല്ലപ്പെട്ടു. ബിജാപൂർ ജില്ലയിൽ നടന്ന സ്‌ഫോടനത്തിൽ ഗാംഗലൂർ സ്വദേശിയായ ശാന്തി പൂനം…

48 mins ago

മൂന്നാം വരവ് തടയാൻ ശ്രമിക്കുന്നവരെ നോട്ടമിട്ട് നരേന്ദ്രമോദി

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടക്കുന്ന വിദേശ ശ്രമങ്ങളെ കയ്യോടെ പൊക്കി മോദി ? വിശദമായ റിപ്പോർട്ട് പ്രധാനമന്ത്രിയുടെ മേശപ്പുറത്ത്

53 mins ago

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു ! പേവിഷ ബാധയുണ്ടോ എന്ന് സംശയം; പ്രദേശത്ത് ആശങ്ക

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു. പേവിഷ ബാധയുണ്ടോ എന്ന സംശയമുയർന്നതിനെത്തുടർന്ന് നായയെ നഗരസഭാ കോമ്പൗണ്ടിൽ പത്ത് ദിവസത്തേക്ക് നിരീക്ഷണത്തിനായി…

55 mins ago

എങ്ങും ഇന്ത്യൻ പതാകകൾ ! ഭാരത് മാതാ ജയ് വിളികൾ ! അന്തം വിട്ട് പാകിസ്ഥാൻ

രണ്ടു പോലീസുകാർ മ-രി-ച്ചു സൈന്യത്തെ ഇടപെടാൻ അനുവദിക്കാതെ പ്രാദേശിക ഭരണകൂടം ! പാക് ഭരണകൂടത്തിന് തലവേദനയായി കശ്മീർ

1 hour ago

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

1 hour ago

ആരോട് ചോദിച്ചിട്ടാണ് കെജ്‌രിവാൾ ഗ്യാരന്റി പ്രഖ്യാപിച്ചതെന്ന് നേതാക്കൾ

കൂട്ടയടി തുടങ്ങി ! കെജ്‌രിവാൾ പുറത്തിറങ്ങിയത് മോദിക്ക് വേണ്ടി പണിയെടുക്കാനെന്ന് കോൺഗ്രസ് നേതാക്കൾ

1 hour ago