Kerala

വീട് കയറി ആക്രമിച്ച കേസ് ; വിവിധ തരം കേസുകളിലെ കുപ്രസിദ്ധ കുറ്റവാളികൾ പിടിയിൽ

തിരുവനന്തപുരം: ഇളമ്പ കരിക്കകംകുന്ന് വടക്കേവിള വീട്ടിൽ ബിനുവിനെ വീട് കയറി ആക്രമിച്ച കേസിലാണ് 2 പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് കഴിഞ്ഞ ശേഷമാണ് ഇവർ വിവിധതരം കേസുകളിൽ പ്രതികളായിരുന്നുവെന്ന് പോലീസിന് മനസിലായത്.ആറ്റിങ്ങൽ ഇളമ്പ കരിക്കകംക്കുന്ന് ചരുവിള പുത്തൻവീട്ടിൽ മനീഷ് (26), കരിക്കകംക്കുന്ന് പുത്തൻവീട്ടിൽ ശ്രീരാജ് (24) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് പിടികൂടിയത്.

പ്രതിയായ മനീഷിന് ആറ്റിങ്ങൽ സ്റ്റേഷനിൽ 8 കേസുകൾ ഉൾപ്പെടെ നിരവധി കേസുകൾ ഉണ്ടെന്നും ശ്രീരാജിന് ആറ്റിങ്ങൽ സ്റ്റേഷനിൽ 2 കേസുകൾ ഉൾപ്പെടെ വിവിധ കേസുകൾ ഉണ്ടെന്നും ആറ്റിങ്ങൽ പോലീസ് അറിയിച്ചു. ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ തൻസീം അബ്ദുൾ സമദിന്റെ നിർദ്ദേശ പ്രകാരം എസ്ഐ അനൂപ്, എഎസ്ഐ രാജീവൻ, ജി.എസ്.സിപിഒ ബിജു എസ്പിള്ള, സി.പി.ഒമാരായ റിയാസ്,നിധിൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Anusha PV

Recent Posts

ഇടക്കാല ജാമ്യം ഏഴ് ദിവസത്തേക്ക് നീട്ടി നൽകണം;സുപ്രീംകോടതിയെ സമീപിച്ച് അരവിന്ദ് കെജ്‌രിവാൾ

ദില്ലി : ഇടക്കാല ജാമ്യത്തിന്റെ കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സുപ്രീംകോടതിയിൽ. കാലാവധി ഏഴ് ദിവസത്തേക്ക്…

23 mins ago

‘രാഹുലിന്റെ റാലികൾ പോലെ രാഷ്‌ട്രീയ ജീവിതവും തകർച്ചയിലാണ്; കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ വെറും നുണകൾ മാത്രമാണെന്ന് ജനങ്ങൾക്ക് അറിയാം’: അനുരാഗ് ഠാക്കൂർ

ഷിംല: കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. രാഹുലിന്റെ റാലികൾ പോലെ തന്നെ തകർച്ചയിലാണ് അദ്ദേഹത്തിന്റെ രാഷ്‌ട്രീയ…

1 hour ago

ബാര്‍ കോഴ ആരോപണം; ഇന്ന് മുതൽ ക്രൈംബ്രാഞ്ച് അന്വേഷണം; ശബ്ദരേഖ ഗ്രൂപ്പിലിട്ട അനിമോന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ ക്രൈംബ്രാഞ്ച് ഇന്ന് മുതൽ അന്വേഷണം തുടങ്ങും. ഇടുക്കിയിൽ ഇന്നെത്തുന്ന അന്വേഷണ സംഘം കോഴ ആവശ്യപ്പെട്ടുള്ള…

2 hours ago

മണിക്കൂറിൽ 135 കിലോമീറ്റർ വേഗത! റേമല്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളില്‍ കരതൊട്ടു; വിവിധ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്

കൊൽക്കത്ത: റേമല്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളില്‍ കരതൊട്ടു. മണിക്കൂറിൽ 135 കിലോമീറ്റർ വേഗതയിലായിരുന്നു ചുഴലിക്കാറ്റ് വീശിയടിച്ചതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ…

3 hours ago

കാലവർഷക്കെടുതിക്ക് ഇരയായ കുടുംബങ്ങൾക്ക് ഒരു വർഷം പിന്നിട്ടിട്ടും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല; സർക്കാരിന്റെ മെല്ലെപ്പോക്കിന് കാരണം സാമ്പത്തിക പ്രതിസന്ധിയെന്ന് വിശദീകരണം!

തിരുവനന്തപുരം: കഴിഞ്ഞവർഷത്തെ കാലവർഷക്കെടുതിയിൽ ഇരയായ കുടുംബങ്ങളെ തിരിഞ്ഞു നോക്കാതെ സർക്കാർ. ഒരു വർഷം പിന്നിട്ടിട്ടും പ്രകൃതി ദുരന്തത്തിൽ ഇരയായ കുടുംബങ്ങൾക്ക്…

3 hours ago