Categories: Kerala

ഇതോ മാധ്യമ സ്വാതന്ത്ര്യം? മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം

കോഴിക്കോട്: നിരോധനാജ്ഞ ലംഘിച്ച് മദ്യം കടത്തിയത് ചോദ്യം ചെയ്ത ജനം ടി വി വാർത്താ സംഘത്തിന് മർദ്ദനമേറ്റ സംഭവത്തിൽ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ആക്രമികൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോലീസ് തയ്യാറാവണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്‍റ് എം ഫിറോസ് ഖാനും സെക്രട്ടറി പി എസ്. രാകേഷും ആവശ്യപ്പെട്ടു.

കോവിഡ് 19 രോഗഭീതി നിലനില്‍ക്കുന്ന കാലത്ത് മറ്റെല്ലാവരും വീട്ടിലിരിക്കുമ്പോള്‍ സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കി തൊഴിലെടുക്കാനിറങ്ങുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. ഈ സാഹചര്യത്തില്‍ വാര്‍ത്ത ശേഖരിക്കാന്‍ പോയവരെ ആക്രമിച്ചവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കോഴിക്കോട് വെള്ളയിലാണ് സര്‍ക്കാര്‍ ബിവറേജസ് ഗോഡൗണില്‍ ചട്ടം ലംഘിച്ച് മദ്യം ഇറക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ സി ഐ ടി യു ഗുണ്ടകൾ വളഞ്ഞിട്ട് ആക്രമിച്ചത്. നിരോധനാജ്ഞ നിലനിൽക്കെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് മദ്യം ഇറക്കിയത്.

ഇതിന്‍റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് തടഞ്ഞ അക്രമി സംഘം റിപ്പോര്‍ട്ടര്‍ എ എന്‍. അഭിലാഷ്, ക്യാമറാമാന്‍ കെ ആര്‍. മിഥുന്‍ എന്നിവരെ വളഞ്ഞിട്ട് ആക്രമിച്ചു. അഭിലാഷിന്‍റെ കരണത്തടിക്കുകയും കൈയില്‍ നിന്ന് മൈക്ക് പിടിച്ചു വാങ്ങുകയും മാസ്‌ക് പിടിച്ചുപറിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്ന് സംഘം ആക്രോശിക്കുകയായിരുന്നു. സവാദ്, റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. ഒടുവിൽ പൊലീസെത്തിയാണ് മാധ്യമ സംഘത്തെ രക്ഷിച്ചത്. പരുക്കേറ്റ അഭിലാഷും മിഥുനും ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

B4 Admin

Recent Posts

പകല്‍ക്കൊള്ളയുടെ കൊച്ചി മോഡല്‍. കെ.എസ്.ഇ.ബി.യെ ഞെട്ടിച്ച് 3.14 കോടിയുടെ വൈദ്യുതി മോഷണം

കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…

3 hours ago

നേര് പറയുന്ന ഉദ്യോഗസ്ഥര്‍ക്ക് ലൂപ്പ് ലൈന്‍. മുട്ടില്‍ മരംമുറി കേസ് പുറത്തു കൊണ്ടുവന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ ധനേഷ് കുമാറിനെ സ്ഥലംമാറ്റിയത് ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ്.ക്ലീന്‍ ട്രാക്കുള്ള ഉദ്യോഗസ്ഥനെ തളയ്ക്കാന്‍ വന്‍ നീക്കം.

സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…

4 hours ago

ആഡംബര റീലുകളില്‍ വീണത് കോടികള്‍. ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ ഷാജിയുടെ വിദേശ ജോലി തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കഥ

വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…

5 hours ago

യുഎന്നില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഭാരതം. ഭീകരവാദത്തിനെതിരെ ശക്തമായ താക്കീത്

ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…

6 hours ago

അഴിമതിക്കാർക്ക് പൂട്ടിട്ട് ഇ.ഡി: അറഫ ഗോൾഡ് ഉടമയുടെ വീട്ടിൽ മിന്നൽ പരിശോധന, സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ കേന്ദ്ര നടപടി ശക്തം

സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…

21 hours ago

ഇഡി അന്വേഷണം. പിണറായി വിജയനെതിരെ കരുതലോടെ സിപിഐ. വ്യക്തിപരമായ ആരോപണങ്ങളില്‍ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് നിലപാട്

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…

2 days ago