Kerala

വ്യാപാര വ്യവസായ മേഖലയിൽ ദേശീയതയുടെ ശംഖനാദം മുഴക്കി വ്യാപാരി വ്യവസായ സംഘത്തിന്റെ നാലാമത് സംസ്ഥാന സമ്മേളനം; ഞായറാഴ്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്‌ഘാടനം ചെയ്യും; സമ്മേളനത്തിന്റെ തത്സമയക്കാഴ്ച്ച തത്വമയി നെറ്റ്‌വർക്കിൽ

ഭാരതീയ വ്യാപാരി വ്യവസായി സംഘിന്റെ നാലാമത് സംസ്ഥാന സമ്മേളനം ഈ മാസം 16 ന് (വരുന്ന ഞായറാഴ്ച്ച ) തിരുവനന്തപുരം പ്രിയദർശിനി ഹാളിൽ വച്ച് നടക്കും. രാവിലെ പത്ത് മണിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്‌ഘാടനം ചെയ്യും.

”ധർമ്മത്തെ അടിസ്ഥാനമാക്കിയുള്ള വ്യാപാരവും ന്യായത്തെ അടിസ്ഥാനമാക്കിയുള്ള ലാഭവും” എന്ന ആപ്ത വ്യാകത്തിലധിഷ്ഠിതമായി വ്യാപാരി വ്യവസായികളെ, അവരുടെ ബിസിനസ് വിപുലപ്പെടുത്താനായി നിരന്തരം പ്രചോദിപ്പിക്കുന്ന സംഘടനയാണ് ഭാരതീയ വ്യാപാരി വ്യവസായി സംഘ്. കേരളത്തിലെ വ്യാപാരികളും വ്യവസായികളെയും ഒന്നിച്ച് ഒരു കുടക്കീഴിൽ നിർത്തുക എന്നതിനൊപ്പം രാഷ്ട്രനിർമ്മാണത്തിൽ പങ്കാളികളാകാൻ സംഘടന അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

വേദിയിൽ “ചാണക്യ പുരസ്കാരങ്ങൾ’ സമ്മാനിക്കും. ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് വിജയകരമായി ബിസിനസ്സ് ചെയ്യുന്നവർക്ക് ഭാരതീയ വ്യാപാരി വ്യവസായി സംഘം നൽകുന്ന പുരസ്‌കാരമാണ് ചാണക്യ പുരസ്‌കാരം. എം എസ് ഫൈസൽ ഖാൻ(നിംസ് മെഡിസിറ്റി), റാണി മോഹൻദാസ് (മോഹൻദാസ് ഗ്രൂപ്പ് ), ശശിധരൻ മേനോൻ (ശ്രീ ട്രാൻസ്‌വേസ് ), എൻ.ധനഞ്ജയൻ ഉണ്ണിത്താൻ(കോർഡിയൽ ഹോംസ് ), ഡോ.ഹരീഷ്. ജെ (ഡി റെനോൺ ബയോടെക്),അരുൺ വേലായുധൻ (റെയിൻബോ പ്രോപ്പർട്ടീസ് ഡെവലപ്പേഴ്‌സ് ), ഡോ.ബിജു രമേശ് (രാജധാനി ഗ്രൂപ്പ് ),എസ്. രാജശേഖരൻ നായർ(ഉദയ സമുദ്ര) എന്നിവരാണ് ഇക്കൊല്ലത്തെ പുരസ്‌കാരത്തിന് അർഹരായവർ.

രാഷ്ട്രമീമാംസയുടെയും സാമ്പത്തിക ശാസ്ത്രത്തിന്റെയും ആചാര്യനായി കണക്കാക്കപ്പെടുന്ന ചാണക്യന്റെ തത്വങ്ങൾ സാർവത്രിക പ്രസക്തിയുള്ളതാണ്. രാജ്യത്തിൻറെ സാമ്പത്തിക അഭിവൃദ്ധിയും ജനങ്ങളുടെ ക്ഷേമവും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുമാണ് രാഷ്ട്രമീമാംസയുടെയും സാമ്പത്തിക ശാസ്ത്രത്തിൻ്റെയും ആചാര്യനായി കണക്കാക്കപ്പെടുന്ന ചാണക്യന്റെ ഉപദേശങ്ങൾ. ‘ധർമ്മാധിഷ്ഠിത വ്യാപാരം ന്യായാധിഷ്ഠിത ലാഭാർത്ഥം’ എന്ന തത്വം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഭാരതീയ വ്യാപാരി വ്യവസായി സംഘം ചാണക്യന്റെ പേരിൽ അവാർഡ് നൽകുന്നത് അതിനാലാണെന്ന് ഭാരവാഹികൾ അറിയിച്ചു.

സമ്മേളനത്തിന്റെ തത്സമയ ദൃശ്യങ്ങൾ തത്വമയി നെറ്റ്‌വർക്കിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് കാണാനാകുന്നതാണ്. ഇതിനായി https://bit.ly/TatwaLive എന്ന ലിങ്കിൽ പ്രവേശിക്കാവുന്നതാണ്

Anandhu Ajitha

Recent Posts

കമ്മ്യുണിസ്റ്റ് പച്ചയെന്ന അപകടകാരി ! ഈ വിദേശി എങ്ങനെയാണ് കേരളത്തിന്റെ പരിസ്ഥിതിയെ മുടിപ്പിച്ചത് ?

കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…

6 hours ago

കണ്ണൂർ പാനൂരിൽ സിപിഎമ്മിന്റെ വടി വാൾ ആക്രമണം ! യുഡിഎഫ് പ്രകടനത്തിന് നേരെ സ്ഫോടകവസ്തു വെറിഞ്ഞു !അക്രമികളെത്തിയത് സിപിഎം പതാക മുഖത്ത് കെട്ടി

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…

7 hours ago

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി! 2 കുട്ടികൾ ഉൾപ്പെടെ 9 പേർക്ക് പരിക്ക്, 2 പേരുടെ നില അതീവ ഗുരുതരം

പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…

7 hours ago

കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവ് !!!നഗരസഭയിലെ വമ്പൻ വിജയത്തിന് തിരുവനന്തപുരത്തെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…

7 hours ago

തിരുവനന്തപുരത്ത് കണ്ടത് ജനാധിപത്യത്തിന്റെ സൗന്ദര്യം ! നഗരസഭ ബിജെപി പിടിച്ചതിൽ പ്രതികരിച്ച് ശശി തരൂർ

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ്‌ നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…

9 hours ago

‘ക്ഷേമപെൻഷൻ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മക്കിട്ട് വെച്ചു!! ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വോട്ടർമാർക്കെതിരെ അധിക്ഷേപ പരാമർശവുമായി എം.എം മണി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…

12 hours ago