Rape-case-up
ഇടുക്കി: അഞ്ച് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ സമീപവാസിയായ അറുപത്തിനാലുകാരൻ പോലീസ് പിടിയിൽ. വണ്ടിപെരിയാറിലാണ് സംഭവം നടന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്കിയ പരാതിയെ തുടര്‍ന്ന് പോലീസ് സമീപവാസിയായ തമ്പിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ മുപ്പതിനാണ് കേരളത്തെയാകെ ഞെട്ടിച്ച ആറുവയസ്സുകാരിയുടെ കൊലപാതകം വണ്ടിപ്പെരിയാറില്‍ നടന്നത്.
എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ മാതാപിതാക്കളില്ലാത്ത സമയത്ത് നിരവധി തവണ പീഡിപ്പിക്കുകയും തുടര്‍ന്ന് ഇതേ ലയത്തിനുള്ളില്‍ പെണ്‍കുട്ടിയെ കെട്ടി തൂക്കി കൊലപ്പെടുത്തുകയുമാണ് ചെയ്തത്. ഇതിന് പിന്നാലെയാണ് വീണ്ടും വണ്ടിപ്പെരിയാറില്‍ അഞ്ചുവയസ്സുകാരിക്ക് നേരെ പീഡന ശ്രമം നടന്നിരിക്കുന്നത്. രണ്ട് ദിവസ്സം മുമ്പാണ് സംഭവം നടന്നത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് അറുപത്തിനാലുകാരൻ തമ്പി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. മാതാപിതാക്കളോട് പെണ്‍കുട്ടി സംഭവം പറയുകയും പിന്നീട് ഇവര്‍ ചൈല്‍ഡ് ലൈനെ വിവരമറിയിക്കുകയുമായിരുന്നു. പിന്നീട് വണ്ടിപ്പെരിയാര്‍ സി ഐ റ്റി ഡി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ബിജെപി ഐടി സെല്ലിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി 2018-ൽ വീഡിയോ പ്രസിദ്ധീകരിച്ച യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ദില്ലിയിലെ…
കേരളത്തിലെ സഹകരണ മേഖലയിലെ അഴിമതിയും ഭരണസംവിധാനങ്ങളിലെ രാഷ്ട്രീയ ഇടപെടലുകളും ചൂണ്ടിക്കാട്ടി എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി. സഹകരണ മേഖലയിലെ അഴിമതിക്കെതിരെ…
ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് തലവടി, എടത്വാ മേഖലകളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. ഭക്ഷണശാലകൾ, ശീതളപാനീയ വിൽപ്പനശാലകൾ, ബേക്കറികൾ, ഹോട്ടലുകൾ,…
തിരുവനന്തപുരം: ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2027 ജനുവരി 2,3 തിയതികളിൽ തിരുവനന്തപുരത്ത് നടത്തുന്ന അന്താരാഷ്ട്ര ഗീതാ സെമിനാറിന്റെ സ്വാഗതസംഘ…
ഓസ്ട്രേലിയൻ ആസ്ഥാനമായുള്ള പ്രമുഖ ചിന്താകേന്ദ്രമായ ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2026-ലെ ഏഷ്യ പവർ ഇൻഡക്സ് റിപ്പോർട്ടിൽ ഭാരതത്തിന് മൂന്നാം സ്ഥാനം. അമേരിക്കയും…
പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ സംഘങ്ങൾ ഭാരതത്തിലെ പ്രതിരോധ, അർധസൈനിക, സിവിൽ ഡിഫൻസ് വിഭാഗങ്ങളുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറിയെന്ന…