Covid 19

ഇന്ത്യയിലെ 68.59 ശതമാനം കോവിഡ് കേസുകളും കേരളത്തില്‍ നിന്ന്; സംസ്ഥാനത്തെ കുറ്റപ്പെടുത്തി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍‍

ദില്ലി: രാജ്യത്തെ 68.59 ശതമാനം കോവിഡ് കേസുകളും കേരളത്തില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍.

‘കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ നിന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത് 32,000 കേസുകളാണ്. രാജ്യത്താകമാനം 43,263 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴാണിത്. രാജ്യം ഇപ്പോഴും രണ്ടാം തരംഗത്തിന്‍റെ പിടിയാലാണ്. ഇതുവരെയും അത് അവസാനിച്ചിട്ടില്ല’- അദ്ദേഹം പറഞ്ഞു.

മാത്രമല്ല മരണത്തിന്‍റെ കാര്യമെടുത്താല്‍ കേരളത്തില്‍ വ്യാഴാഴ്ച 181 പേരാണ് മരിച്ചത്. ഇന്ത്യയിലാകെ 338 പേര്‍ മരിച്ചപ്പോഴാണിത്. ഇതുവരെയും കോവിഡ് മൂലം മരിച്ചവര്‍ ഏറ്റവുമധികം മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ്.

കേരളം ഇപ്പോഴും ആന്‍റിജന്‍ ടെസ്റ്റുകളാണ് നടത്തുന്നതെന്നും കോവിഡിന്‍റെ കാര്യത്തില്‍ ആര്‍ടി പിസിആര്‍ ആണ് മികച്ച നിലവാരം പുലര്‍ത്തുന്ന ടെസ്റ്റെന്നും കേരളത്തിലെ ബിജെപി കുറ്റപ്പെടുത്തി.

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം തകര്‍ത്തെറിഞ്ഞ ദില്ലിയെപ്പോലെയുള്ള നഗരങ്ങളും ഇപ്പോള്‍ 70 ശതമാനവും ആര്‍ടിപിസിആര്‍ ടെസ്റ്റുകളാണ് നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.

admin

Recent Posts

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

1 hour ago

പ്രധാനമന്ത്രിയെ വെല്ലുവിളിക്കാൻ പോയ ലോക മാദ്ധ്യമങ്ങൾക്കെല്ലാം സ്വയം തിരുത്തേണ്ടി വരും

മത സ്വാതന്ത്ര്യം വേണം, കെജ്‌രിവാളിനെതിരെ അന്വേഷണം പാടില്ല ! വിചിത്ര നിലപാടുമായി അമേരിക്ക ചുറ്റിക്കറങ്ങുന്നത് എന്തിന് ?

1 hour ago

24 മുനിസിപ്പാലിറ്റികൾക്കുള്ള കേന്ദ്ര ഫണ്ട് താൽക്കാലികമായി തടഞ്ഞു

കണക്ക് നൽകാതെ ഒളിച്ചു കളിച്ച് കേരളം ! മുഖ്യമന്ത്രി സ്വകാര്യ വിദേശയാത്രയിലും

1 hour ago

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരം; അവസാനം മുട്ടുമടക്കുന്നു! ഒത്തുതീര്‍പ്പിന് വിളിച്ച് ഗതാഗതമന്ത്രി

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. നാളെ വൈകുന്നേരം മൂന്ന്…

2 hours ago