ദില്ലി: രാജ്യത്തെ ചെറുകിട സംരഭകർക്ക് ആശ്വാസമായ മുദ്രാലോൺ പദ്ധതി കേന്ദ്രസർക്കാർ നടപ്പാക്കിയിട്ട് ഇന്നേക്ക് ഏഴുവർഷം. ഇതുവരെ 35 കോടിയോളം അക്കൗണ്ടുകൾ വഴി 18.60 ലക്ഷംകോടിയുടെ വായ്പ അനുവദിച്ചു.രാജ്യത്തെ വനിതകൾക്കാണ് മുദ്രലോണിന്റെ പ്രയോജനം ഏറെയും ലഭിച്ചത്. 68 ശതമാനത്തോളം വായ്പ അനുവദിച്ചത് വനിതകൾക്കാണ്. പുതിയസംരംഭകർക്ക് 22 ശതമാനം വായ്പ അനുവദിച്ചു.കൂടാതെ ഈ സാമ്പത്തിക വർഷം 4.86 കോടി ആളുകൾക്ക് 3.07ലക്ഷം കോടി രൂപ വായ്പ അനുവദിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി മുദ്രായോജനയുടെ എഴാംവാര്‍ഷികത്തെ സാമ്പത്തിക ശാക്തീകരണത്തിന്റെ ഏഴാം വാര്‍ഷികമെന്നാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ വിശേഷിപ്പിച്ചത്. എല്ലാ മുദ്ര ഗുണഭോക്താക്കളെയും അഭിവാദ്യം ചെയ്യുകയും അഭിനന്ദിക്കുകയും വായ്പയെടുത്ത് സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ മുന്നോട്ടവന്ന് രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാകാനും നിര്‍മ്മല സീതാരാമന്‍ ആഹ്വാനം ചെയ്തു.ചെറുകിട സംരംഭകർക്ക് വ്യാപാരാനുകൂല അന്തരീക്ഷം സൃഷ്ടിക്കാൻ മുദ്രലോൺ വഴി സാധിച്ചതായിയും താഴെ തട്ടിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ മുദ്രലോൺ വഴി സാധിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
കോർപറേറ്റ്, കാർഷിക ഇതര ചെറുകിട സംരഭർക്ക് 10 ലക്ഷം വരെ വായ്പനൽകുന്ന പദ്ധതിയാണ് മുദ്രലോൺ പദ്ധതി. 2016 ഏപ്രിൽ എട്ടിനാണ് പ്രധാൻമന്ത്രി മുദ്രയോജന നിലവിൽ വന്നത്. പാർശ്വവൽക്കരിക്കപ്പെട്ടവർ, സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നവർ എന്നിവരെ ലക്ഷ്യമിട്ട പദ്ധതിയിൽ അർഹമായ കൈകളിൽ വായ്പ എത്തിക്കാൻ സാധിച്ചു. അതേസമയം അനുവദിച്ച മൊത്തം വായ്പകളിൽ 51 ശതമാനം പട്ടികവിഭാഗത്തിനാണ്. പതിനൊന്ന് ശതമാനം ന്യൂനപക്ഷത്തിനും നൽകിയിട്ടുണ്ട്. മൂന്നു വിഭാഗമായാണ് കേന്ദ്രം വായ്പ നൽകിയത്. അൻപതിനായിരം വരെ ലോൺ വായ്പ ലഭിക്കുന്ന ശിശു, അഞ്ചുലക്ഷം വരെ കിഷോർ വിഭാഗം, 10 ലക്ഷം വരെ ലഭിക്കുന്ന തരുൺ എന്നിങ്ങനെയാണ് വായ്പ അനുവദിച്ചിരുന്നത്. സംരംഭകർക്ക് ബാങ്കുകൾ, ബാങ്കിങ് ഇതരധനകാര്യസ്ഥാപനങ്ങൾ തുടങ്ങിയവ വഴിയാണ് മുദ്ര വായ്പ ലഭ്യമാക്കുന്നത്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…