India

മോദിസർക്കാരിന്റെ മുദ്രലോൺ പദ്ധതി ഏഴാം വർഷത്തിലേക്ക്; ഇതുവരെ നൽകിയത് 19 ലക്ഷം കോടി, 35 കോടി ഗുണഭോക്താക്കൾ; ‘സാമ്പത്തിക ശാക്തീകരണത്തിന്റെ ഏഴാം വാര്‍ഷികമെന്ന്’ വിശേഷിപ്പിച്ച് നിര്‍മ്മല സീതാരാമന്‍

ദില്ലി: രാജ്യത്തെ ചെറുകിട സംരഭകർക്ക് ആശ്വാസമായ മുദ്രാലോൺ പദ്ധതി കേന്ദ്രസർക്കാർ നടപ്പാക്കിയിട്ട് ഇന്നേക്ക് ഏഴുവർഷം. ഇതുവരെ 35 കോടിയോളം അക്കൗണ്ടുകൾ വഴി 18.60 ലക്ഷംകോടിയുടെ വായ്പ അനുവദിച്ചു.രാജ്യത്തെ വനിതകൾക്കാണ് മുദ്രലോണിന്റെ പ്രയോജനം ഏറെയും ലഭിച്ചത്. 68 ശതമാനത്തോളം വായ്പ അനുവദിച്ചത് വനിതകൾക്കാണ്. പുതിയസംരംഭകർക്ക് 22 ശതമാനം വായ്പ അനുവദിച്ചു.കൂടാതെ ഈ സാമ്പത്തിക വർഷം 4.86 കോടി ആളുകൾക്ക് 3.07ലക്ഷം കോടി രൂപ വായ്പ അനുവദിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി മുദ്രായോജനയുടെ എഴാംവാര്‍ഷികത്തെ സാമ്പത്തിക ശാക്തീകരണത്തിന്റെ ഏഴാം വാര്‍ഷികമെന്നാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ വിശേഷിപ്പിച്ചത്. എല്ലാ മുദ്ര ഗുണഭോക്താക്കളെയും അഭിവാദ്യം ചെയ്യുകയും അഭിനന്ദിക്കുകയും വായ്പയെടുത്ത് സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ മുന്നോട്ടവന്ന് രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാകാനും നിര്‍മ്മല സീതാരാമന്‍ ആഹ്വാനം ചെയ്തു.ചെറുകിട സംരംഭകർക്ക് വ്യാപാരാനുകൂല അന്തരീക്ഷം സൃഷ്ടിക്കാൻ മുദ്രലോൺ വഴി സാധിച്ചതായിയും താഴെ തട്ടിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ മുദ്രലോൺ വഴി സാധിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.

കോർപറേറ്റ്, കാർഷിക ഇതര ചെറുകിട സംരഭർക്ക് 10 ലക്ഷം വരെ വായ്പനൽകുന്ന പദ്ധതിയാണ് മുദ്രലോൺ പദ്ധതി. 2016 ഏപ്രിൽ എട്ടിനാണ് പ്രധാൻമന്ത്രി മുദ്രയോജന നിലവിൽ വന്നത്. പാർശ്വവൽക്കരിക്കപ്പെട്ടവർ, സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നവർ എന്നിവരെ ലക്ഷ്യമിട്ട പദ്ധതിയിൽ അർഹമായ കൈകളിൽ വായ്പ എത്തിക്കാൻ സാധിച്ചു. അതേസമയം അനുവദിച്ച മൊത്തം വായ്പകളിൽ 51 ശതമാനം പട്ടികവിഭാഗത്തിനാണ്. പതിനൊന്ന് ശതമാനം ന്യൂനപക്ഷത്തിനും നൽകിയിട്ടുണ്ട്. മൂന്നു വിഭാഗമായാണ് കേന്ദ്രം വായ്പ നൽകിയത്. അൻപതിനായിരം വരെ ലോൺ വായ്പ ലഭിക്കുന്ന ശിശു, അഞ്ചുലക്ഷം വരെ കിഷോർ വിഭാഗം, 10 ലക്ഷം വരെ ലഭിക്കുന്ന തരുൺ എന്നിങ്ങനെയാണ് വായ്പ അനുവദിച്ചിരുന്നത്. സംരംഭകർക്ക് ബാങ്കുകൾ, ബാങ്കിങ് ഇതരധനകാര്യസ്ഥാപനങ്ങൾ തുടങ്ങിയവ വഴിയാണ് മുദ്ര വായ്പ ലഭ്യമാക്കുന്നത്.

admin

Recent Posts

ആശങ്കയൊഴിയാതെ ആരോഗ്യ മേഖല !കോഴിക്കോട് കോടഞ്ചേരിയിൽ ഡോക്ടർക്ക് നേരെ കയ്യേറ്റ ശ്രമവും ഭീഷണിയും!

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗി ഡോക്ടർക്കെതിരെ കയ്യേറ്റത്തിന് ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍…

8 mins ago

മോദിയെ ലക്‌ഷ്യം വയ്ക്കുന്ന കെജ്‌രിവാളിന്റെ അടവ് പിഴയ്ക്കുന്നു ?

മോദിക്കനുകൂലമായി രാജ്യത്ത് പുതിയ തരംഗം ! കാരണക്കാരൻ അരവിന്ദ് കെജ്‌രിവാളും

9 mins ago

ബോംബ് വച്ച് തകർക്കും ! ദില്ലിയിലെ സ്കൂളുകൾക്ക് പിന്നാലെ ആശുപത്രികൾക്ക് നേരെയും ഭീകരാക്രമണ ഭീഷണി

ദില്ലിയിലെ സ്‌കൂളുകൾക്ക് പിന്നാലെ ആശുപത്രികൾക്ക് നേരെയും ഭീകരാക്രമണ ഭീഷണി. ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം രാജ്യ തലസ്ഥാനത്തെ രണ്ട്…

14 mins ago

വിവാഹത്തിന് മുൻപ് വരൻ ഒളിച്ചോടിയത് ഞങ്ങളുടെ തെറ്റല്ല ! ഇൻഡോറിൽ കോൺഗ്രസ് സ്ഥാനാർത്ഥി പിൻവാങ്ങിയതിനെ പരിഹസിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

ഇൻഡോർ : കോൺഗ്രസിനെ പരിഹസിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. വിവാഹത്തിന് മുൻപ് വരൻ ഒളിച്ചോടിയത് തങ്ങളുടെ പാർട്ടിയുടെ തെറ്റല്ല.…

17 mins ago

വിമാനയാത്രക്കിടെ കടലിലേക്ക് ചാടുമെന്ന് ഭീഷണി ! മലയാളി യുവാവ് അറസ്റ്റിൽ ! പിടിയിലായത് കണ്ണൂർ സ്വദേശി മുഹമ്മദ് ബി.സി യെന്ന് റിപ്പോർട്ട്

വിമാനയാത്രക്കിടെ വിമാനത്തിൽ നിന്ന് കടലിലേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തുകയും ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്ത മലയാളി യാത്രക്കാരനെ മംഗളൂരു പോലീസ് അറസ്റ്റ്…

1 hour ago

വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭാര്യ ബിജെപിയിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ഭാര്യ ബിജെപിയില്‍ ചേര്‍ന്നു. പശ്ചിമ ബംഗാളിലെ റാണാഘട്ട്…

2 hours ago