V.-Sivankutty
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സീനെടുക്കാത്ത 1707 അധ്യാപകരും അനധ്യാപകരുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. വാക്സിനേഷന് എടുക്കാത്ത അധ്യാപകരുടേയും അനധ്യാപകരുടേയും കണക്ക് സര്ക്കാര് പുറത്തുവിട്ടു. ഏറ്റവും കൂടുതൽ പേർ വാക്സിനെടുക്കാനുള്ളത് മലപ്പുറത്താണ്. 201 പേർ. വാക്സിൻ എടുക്കാത്ത അധ്യാപകരിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 200 പേർ. അനധ്യാപകർ 23. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗത്തിലായി 1066 പേരും വാക്സിനെടുക്കാനുണ്ട്.
ആരോഗ്യ പ്രശ്നങ്ങളാല് വാക്സിന് എടുക്കാത്തവര് മെഡിക്കല് സര്ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവര് ആഴ്ച തോറും ആര്ടിപിസിആര് പരിശോധന ഫലം ഹാജരാക്കണം. ഇതിന് തയ്യാറാകാത്തവര് വേതനമില്ലാത്ത അവധിയില് പ്രവേശിക്കണം. വാക്സിനേഷന് എടുക്കാത്ത അധ്യാപകര് സാമൂഹിക പ്രതിബദ്ധതയുടെ പേരില് സ്കൂളില് വരരുതെന്നും മന്ത്രി അഭ്യര്ഥിച്ചു.
വാക്സിനേഷൻ എടുക്കാത്ത അയ്യായിരത്തോളം അധ്യാപകരുടെ ലിസ്റ്റാണ് ആദ്യഘട്ടത്തിൽ കിട്ടിയതെന്നു ശിവൻകുട്ടി പറഞ്ഞു. എന്നാൽ സർക്കാർ ആവശ്യപ്പെട്ടപ്പോൾ പലരും പിന്നീട് വാക്സീൻ എടുക്കാൻ തയാറായി. ഇതോടെയാണ് എണ്ണം കുറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…