Court order
മുംബൈ: മുംബൈയിൽ 18കാരനെതിരായ വ്യാജ പോക്‌സോ കേസിൽ നിർണായക വിധിയുമായി കോടതി. എട്ടുവയസുകാരനായ കുട്ടിയെ പതിനെട്ടുകാരനായ യുവാവ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിലാണ് പോക്‌സോ കോടതി നിർണായക വിധി പുറപ്പെടുവിച്ചത്. എന്നാൽ കുട്ടിയുടേത് വ്യാജ പരാതിയാണെന്ന് മനസിലാക്കിയ കോടതി യുവാവിനെ വെറുതെ വിടുകയായിരുന്നു. മുംബൈയിലാണ് സംഭവം.
2017 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 8 വയസ്സുകാരൻ പുകവലിക്കുന്നത് അമ്മ കയ്യോടെ പിടികൂടി. വഴക്ക് പറയുന്നതിനിടെ മറ്റ് ദു:ശ്ശീലങ്ങൾ എന്തെല്ലാമുണ്ടെന്ന് ചോദിച്ചു. അതിനിടെയാണ് സ്‌കൂളിന്റെ ബാത്ത്‌റൂമിൽ വെച്ച് 18 കാരൻ തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയതായി കുട്ടി ആരോപിച്ചത്. തുടർന്ന് കുട്ടിയുടെ അമ്മ പരാതി നൽകുകയും പോലീസ് കേസെടുക്കുകുമായിരുന്നു. എന്നാൽ 18 വയസ്സുകാരൻ കുട്ടിയുടെ ആരോപണം നിഷേധിച്ചു. തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നും 18കാരൻ ആരോപിച്ചു.
അതേസമയം ഈ കേസിന്റെ വാദത്തിനിടെയാണ് 18കാരൻ കുറ്റക്കാരനാണ് എന്നതിനുള്ള തെളിവില്ലെന്ന് കോടതി കണ്ടെത്തിയത്. 18 വയസ്സുകാരനെതിരെ മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതിയെ വെറുതെ വിട്ടത്. എന്നാൽ മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 8 സാക്ഷികളെയാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. എന്നാൽ കോടതിയിൽ കുട്ടി നൽകിയ മൊഴി നേരത്തെ പോലീസിന് നൽകിയ മൊഴിയുമായി പൊരുത്തക്കേടുകൾ ഉണ്ടെന്ന് പ്രത്യേക കോടതി ജഡ്ജി ഭാരതി കാലെ വിധി പറയുന്നതിനിടെ വ്യക്തമാക്കി.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…