കണ്ണൂർ: ബിജെപി പ്രവർത്തകനായ സൂരജ് വധക്കേസിൽ 9 പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഒരാളെ വെറുതെവിട്ടു. പത്താംപ്രതിയായ നാദത്താൻ കോട്ട പ്രകാശനെയാണ് കോടതി വെറുതെവിട്ടത്. കേസിൽ ആകെ 12 പ്രതികളാണുള്ളത്. ഒന്നാം പ്രതിയും പന്ത്രണ്ടാം പ്രതിയും വിചാരണയ്ക്കിടെ മരിച്ചിരുന്നു. തലശ്ശേരി സെഷൻസ് കോടതിയാണ് രാഷ്ട്രീയ കേരളം ഏറെ ചർച്ചചെയ്‌ത കേസിൽ വിധിപറഞ്ഞത്. പ്രതികളെല്ലാം സിപിഎം പ്രാദേശിക നേതാക്കളും പ്രവർത്തകരുമാണ്.
2005 ആഗസ്റ്റ് ഏഴിനാണ് പ്രതികൾ സൂരജിനെ വെട്ടിക്കൊന്നത്. സിപിഎം പ്രവർത്തകനായിരുന്ന സൂരജ് പാർട്ടി മാറി ബിജെപിയിൽ ചേർന്നതാണ് കൊലപാതക കാരണം. കൊല്ലപ്പെടുന്നതിന് ഒരുമാസം മുമ്പ് സൂരജിന് നേരെ വധശ്രമം നടന്നിരുന്നു. തുടർന്ന് സൂരജിനെതിരെ സിപിഎം പോലീസിൽ വ്യാജപരാതി നൽകിയിരുന്നു. അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് കൊലപാതകം. ആറാം പ്രതി സജീവന്റെ ഓട്ടോറിക്ഷയിൽ ടിപി വധക്കേസ് പ്രതി ടി കെ രജീഷ്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന്റെ സഹോദരൻ മനോരാജ് നാരായണൻ, ഷംസുദ്ദീൻ തുടങ്ങിയവർ സൂരജിനെ പിന്തുടർന്ന് തടഞ്ഞുനിർത്തി വാൾ, മഴു തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഏറെക്കാലം ഇഴഞ്ഞു നീങ്ങിയ അന്വേഷണം അട്ടിമറിക്കപ്പെടും എന്ന ഘട്ടത്തിലാണ് 2012 ൽ നടന്ന ടി പി വധക്കേസ് പ്രതി ടി കെ രജീഷിന്റെ കുറ്റസമ്മത മൊഴി വരുന്നത്. ഇത് സൂരജ് വധക്കേസിൽ നിർണ്ണായക വഴിത്തിരിവായി. അട്ടിമറിക്കലിന്റെ വക്കത്തുണ്ടായിരുന്ന കേസിൽ പുനരന്വേഷണത്തിന് ഇത് വഴിയൊരുക്കി. അന്വേഷണത്തിനൊടുവിൽ അഞ്ചുപേരെകൂടി പ്രതിചേർത്ത് പോലീസ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. 2023 ലാണ് വിചാരണ ആരംഭിച്ചത്. സ്പെഷ്യൽ പ്രോസിക്യൂട്ടറെ അനുവദിച്ചത് പോലും സൂരജിന്റെ ‘അമ്മ സതി നൽകിയ ഹർജിയെ തുടർന്നുള്ള കോടതി നിർദ്ദേശത്തിന് ശേഷമാണ്.
പ്രതികളെല്ലാം സിപിഎം പ്രവർത്തകരായ മറ്റൊരു കേസിൽ കൂടി ശിക്ഷ വിധിച്ചത് പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കും. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ സഹോദരനും മുൻ പഞ്ചായത്ത് പ്രസിഡന്റും അടക്കം സിപിഎം പ്രാദേശിക നേതാക്കളുടെ ഗൂഢാലോചന തെളിഞ്ഞു. ഒന്നുമുതൽ അഞ്ചു പ്രതികളാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്. മറ്റുള്ളവർ ഗൂഡാലോചന കേസിലാണ് പ്രതികളായത്. ടി കെ രജീഷിന്റെ കുറ്റസമ്മത മൊഴിയാണ് ഗൂഢാലോചനക്കാരായ പാർട്ടി നേതാക്കളെ കുടുക്കിയത്.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…