India

ഒറ്റ സെക്കൻഡിനുള്ളിൽ ചാരമായത് 9 ഭീകര കേന്ദ്രങ്ങൾ !ഭാരതത്തിന്റെ പ്രതികാരത്തിൽ വെന്ത് വെണ്ണീറായ ആ 9 ഇടങ്ങൾ ഇവയാണ്

പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഭാരതം നടത്തിയ മിസൈലാക്രമണത്തിൽ തരിച്ചിരിക്കുകയാണ് ഇന്ന് പുലര്‍ച്ചെയായിരുന്നു വ്യോമ, കര, നാവിക സേനകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷന്‍. പാക് അധിനിവേശ കശ്മീരിലെയും പാകിസ്ഥാനിലെയും ഭീകര കേന്ദ്രങ്ങൾ ഒരു നിമിഷം കൊണ്ട് ചാരമായി.

പാക് അധീന കശ്മീരിൽ സൈന്യം തകർത്ത ഭീകര കേന്ദ്രങ്ങള്‍ ഇവയാണ്:

സവായ് നാല ക്യാമ്പ്, മുസാഫറാബാദ്: പാക് അധീന കശ്മീരിലെ നിയന്ത്രണ രേഖയില്‍നിന്ന് 30 കി.മീ അകലെയുള്ള തീവ്രവാദ ക്യാമ്പ്. ഇത് ലഷ്‌കറെ തൊയ്ബയുടെ പരിശീലന കേന്ദ്രമാണ്. 2024 ഒക്ടോബര്‍ 20-ന് സോന്‍മാര്‍ഗിലും 2024 ഒക്ടോബര്‍ 24-ന് ഗുല്‍മാര്‍ഗിലും 2025 ഏപ്രില്‍ 22-ന് പഹല്‍ഗാമിലും നടന്ന തീവ്രവാദി ആക്രമണങ്ങളില്‍ പങ്കെടുത്ത ഭീകരര്‍ ഇവിടെനിന്നാണ് പരിശീലനം നേടിയത്.

സയ്‌ദെന്‍ ബിലാല്‍ ക്യാമ്പ്, മുസാഫറാബാദ്: ജെയ്‌ഷെ മുഹമ്മദിന്റെ പരിശീലന കേന്ദ്രം.

ഗുല്‍പുര്‍ ക്യാമ്പ്, കോട്‌ലി: നിയന്ത്രണരേഖയില്‍നിന്ന് 30 കി.മീ അകലെയുള്ള പ്രദേശം. ലഷ്‌കറെ തൊയ്ബയുടെ ബേസ് ക്യാമ്പ്. 2023 ഏപ്രില്‍ 20-നും 2024 ജൂണ്‍ ഒമ്പതിനും പുഞ്ചില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ പങ്കെടുത്ത ഭീകരര്‍ ഇവിടെയാണ് പരിശീലനത്തില്‍ ഏര്‍പ്പെട്ടത്.

ബര്‍ണാല ക്യാമ്പ്, ബിമ്പെര്‍: നിയന്ത്രണ രേഖയില്‍നിന്ന് ഒമ്പത് കി.മീ മാത്രം ദൂരത്തിലുള്ള തീവ്രവാദ ക്യാമ്പും പരിശീലന കേന്ദ്രവും.

അബ്ബാസ് ക്യാമ്പ്, കോട്‌ലി: നിയന്ത്രണ രേഖയില്‍നിന്ന് 13 കി.മീ അകലെയുള്ള ലഷ്‌കറെ തൊയ്ബയുടെ പരിശീലന കേന്ദ്രം.

പാകിസ്ഥാനിൽ തകർത്ത ഭീകരകേന്ദ്രങ്ങള്‍ ഇവയാണ്:

സര്‍ജല്‍ ക്യാമ്പ്, സിയാല്‍കോട്ട്: അതിര്‍ത്തിയില്‍നിന്ന് ആറു കി.മീ ദൂരത്തില്‍ സ്ഥിതിചെയ്യുന്ന സ്ഥലം. മാര്‍ച്ച് 2025-ല്‍ ജമ്മു കശ്മീര്‍ പോലീസിലെ നാല് പേരെ കൊലപ്പെടുത്തിയ ഭീകരര്‍ ഇവിടെനിന്നാണ് പരിശീലനം നേടിയത്.

മെഹ്‌മൂന ജോയ, സിയാല്‍കോട്ട്: രാജ്യാന്തര അതിര്‍ത്തിയില്‍നിന്ന് ഏകദേശം 18-21 കി.മീ ദൂരത്തില്‍ സ്ഥിതിചെയ്യുന്ന ഹിസ്ബുള്‍ മുജാഹിദ്ദീന്റെ പ്രധാന ക്യാമ്പ്. 2016-ല്‍ പത്താന്‍കോട്ട് വ്യോമ താവളത്തിലുണ്ടായ ഭീകരാക്രമണത്തിന് ഭീകരര്‍ പദ്ധതി തയ്യാറാക്കിയത് ഇവിടെവെച്ചായിരുന്നു.

മര്‍ക്കസ് തൊയ്ബ, മുറിഡ്‌കെ: രാജ്യാന്തര അതിര്‍ത്തിയില്‍നിന്ന് 18 – 26 കി.മീ ദൂരത്തില്‍ സ്ഥിചെയ്യുന്ന സ്ഥലം. 2008-ലെ മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരര്‍ പരിശീലനം നേടിയത് ഇവിടെനിന്ന്. അജ്മല്‍ കസബ്, ഡേവിഡ് ഹെഡ്‌ലി എന്നിവരെല്ലാം പരിശീലനം നേടിയത് ഇവിടെനിന്നാണെന്നാണ് വിവരം.

മര്‍ക്കസ് സുബഹാനള്ളാ, ഭവല്‍പുര്‍: രാജ്യാന്തര അതിര്‍ത്തിയില്‍നിന്ന് 100 കി.മീ ദൂരത്തിലുള്ള സ്ഥലം. ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന താവളം. റിക്രൂട്ട്‌മെന്റ്, പരിശീലനം തുടങ്ങിയവയെല്ലാം നടക്കുന്നത് ഇവിടെയാണ്.

Anandhu Ajitha

Recent Posts

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായത് 58 ലക്ഷം പേർ ! ബംഗാളിൽ സമ്പൂർണ്ണ ശുദ്ധീകരണവുമായി എസ്‌ഐആർ; കലിതുള്ളി മമതയും തൃണമൂലും

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…

21 minutes ago

വോട്ടിംഗ് യന്ത്രങ്ങളിൽ തനിക്ക് വിശ്വാസക്കുറവില്ലെന്ന് സുപ്രിയ സുലെ പാർലമെന്റിൽ !വോട്ടുചോരിയിൽ രാഹുലിനെ കൈയ്യൊഴിഞ്ഞ് എൻസിപിയും (ശരദ് പവാർ വിഭാഗം)

രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…

27 minutes ago

ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു!! പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി

തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…

33 minutes ago

മൊഴിയിൽ തിരുത്തി കള്ള ഒപ്പും ഇട്ട് പോലീസ്?? കുഞ്ഞിനെയും ഭർത്താവും അപകടത്തിൽ

മൊഴിയിൽ തിരുത്തൽ നടത്തി കള്ള ഒപ്പിട്ടെന്ന ഗുരുതര ആരോപണങ്ങൾ പോലീസിനെതിരെ ഉയരുന്നതിനിടെ, കുഞ്ഞിനും ഭർത്താവിനും അടക്കം ഉണ്ടായ അപകടവും വലിയ…

2 hours ago

മോദിയെ തട്ടുമെന്ന് കോൺഗ്രസ്‌ ജയ്പൂർ മഹിളാ സെക്രട്ടറി ; പിന്തുണച്ചു കോൺഗ്രസ്‌

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് അനുകൂല വേദികളിൽ നിന്ന് അതിക്രമപരമായ മുദ്രാവാക്യങ്ങളും അതീവ ഗുരുതരമായ ഭീഷണി പ്രസ്താവനകളും ഉയരുന്നു. മഞ്ജുലത മീന…

2 hours ago

ജിഹാദികൾക്ക് വേണ്ടി പണി എടുത്തപ്പോൾ വ്യാജ തന്ത്രി രാഹുൽ ഓർത്തില്ല..

രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചെങ്കിലും, അതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും പരിഹാസപരമായ പ്രസ്താവനകളും തുടരുകയാണ്. #rahuleaswar #bailbutpropaganda #fakenarrative #mediabias…

5 hours ago