Kerala

ലോട്ടറി വാങ്ങിയിട്ട് കള്ളനോട്ട് നല്‍കി 93-കാരിയെ പറ്റിച്ചു;കൈത്താങ്ങായി സന്തോഷ് പണ്ഡിറ്റ്

കോട്ടയം:ലോട്ടറി വാങ്ങിയിട്ട് കള്ളനോട്ട് നല്‍കി യുവാവ് പറ്റിച്ച 93 വയസുകാരിക്ക് കൈത്താങ്ങായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് .ലോട്ടറി വില്‍പ്പനക്കാരിയായ കോട്ടയം മുണ്ടക്കയം സ്വദേശി ദേവയാനിയമ്മക്കാണ് സഹായവുമായി സന്തോഷ് പണ്ഡിറ്റ് എത്തിയത്.ദേവയാനിയമ്മയെ നേരിട്ടുകണ്ടെന്നും ചില കുഞ്ഞുസഹായങ്ങള്‍ ചെയ്യാന്‍ സാധിച്ചെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

Dear Facebook family,
ഞാൻ കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ മുണ്ടക്കയം സന്ദർശിച്ചു.. അവിടെ 93 വയസ്സായ ലോട്ടറി വിൽപന നടത്തി ജീവിക്കുന്ന ഒരു അമ്മയെ നേരിൽ പോയി കണ്ട്…
അവരെ കള്ള നോട്ട് നൽകി ചിലർ വഞ്ചിച്ച വാർത്ത അറിഞ്ഞാണ് പോയത്.. കാര്യങ്ങൽ നേരിൽ മനസ്സിലാക്കുവാനും , ചില കുഞ്ഞു സഹായങ്ങൾ ചെയ്യുവാനും സാധിച്ചു..
എല്ലാവർക്കും നന്ദി
By Santhosh Pandit

ദേവയാനിയമ്മയുടെ നഷ്ടപ്പെട്ട ലോട്ടറി ടിക്കറ്റുകള്‍ക്ക് പകരമായി പുതിയ ലോട്ടറി ടിക്കറ്റുകളാണ് സന്തോഷ് പണ്ഡിറ്റ് നല്‍കിയത്. ഇത് വാങ്ങി അമ്മയെ സഹായിക്കാന്‍ ഒപ്പമുണ്ടായിരുന്നവരോട് ആവശ്യപ്പെടുന്നുമുണ്ട് പണ്ഡിറ്റ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ദേവയാനിയമ്മയുടെ കയ്യില്‍ നിന്ന് 50 ലോട്ടറി ടിക്കറ്റുകള്‍ വാങ്ങി 2000 രൂപയുടെ കള്ളനോട്ട് നല്‍കി യുവാവ് കടന്നുകളഞ്ഞത്. കള്ളനോട്ടാണെന്ന് ആദ്യം മനസിലായിരുന്നില്ല. പണം ബസില്‍ കൊടുത്തപ്പോള്‍ ഡ്രൈവറാണ് ഇത് കള്ളനോട്ടാണെന്ന് പറയുന്നത്.

anaswara baburaj

Recent Posts

പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം; ഒളിവിൽ കഴിഞ്ഞിരുന്ന ജാംനഗർ സ്വദേശി മുഹമ്മദ് സഖ്‌ലെയ്ൻ അറസ്റ്റിൽ

അഹമ്മദാബാദ്: പാകിസ്ഥാന് വേണ്ടി നിർണായ വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ. ഗുജറാത്തിലെ ജാംനഗർ സ്വദേശിയായ മുഹമ്മദ്…

26 mins ago

ദില്ലി മുൻ പിസിസി അദ്ധ്യക്ഷൻ ബിജെപിയിലേയ്ക്ക് തന്നെയെന്ന് സൂചന; ഈസ്റ്റ് ദില്ലി മണ്ഡലത്തിൽ സ്ഥാനാർത്ഥിയായേക്കും; കനയ്യ കുമാറിന്റെ വരവിൽ തകർന്നടിഞ്ഞ് ദില്ലി കോൺഗ്രസ്

ദില്ലി: കനയ്യ കുമാറിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് രാജിവച്ച ദില്ലി പി സി സി അദ്ധ്യക്ഷൻ അരവിന്ദർ…

45 mins ago

ഇ പി ജയരാജനെതിരെ കടുത്ത നടപടിയിലേക്ക് സിപിഎം പോകില്ലെന്ന് സൂചന; താക്കീതിൽ ഒതുക്കി പ്രശ്‌നം പരിഹരിച്ചേയ്ക്കും; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അൽപ്പസമയത്തിനുള്ളിൽ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അൽപ്പസമയത്തിനുള്ളിൽ ചേരും. തെരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ടയെങ്കിലും പാർട്ടിവിട്ട് ബിജെപിയിൽ ചേരാൻ ശ്രമിച്ചുവെന്ന…

56 mins ago

രോഗികളെന്ന വ്യാജേന വീട്ടിൽ പ്രവേശിച്ചു; ചെന്നൈയിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്റെ സ്വർണ്ണവുമായി മോഷ്ടാക്കൽ കടന്നു; അന്വേഷണം ആരംഭിച്ച് പോലീസ്

ചെന്നൈ: മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം നൂറു പവന്റെ സ്വർണ്ണവുമായി മോഷ്ടാക്കൽ കടന്നു. സിദ്ധ ഡോക്ടറായ ശിവൻ നായർ,…

1 hour ago

പോലീസിന്റെ ഇടപെടലുകൾ അതിരുകടക്കുന്നു! കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ​ഗ്രൗണ്ടിലെ കടകളുടെ ലൈറ്റ് നിർ‌ബന്ധിച്ച് ഓഫ് ചെയ്യിപ്പിച്ചെന്ന് പരാതി

തൃശ്ശൂർ: ക്ഷേത്രോത്സവങ്ങളിൽ പോലീസിന്റെ ഇടപെടലുകൾ തുടർക്കഥയാകുന്നു. കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ​ഗ്രൗണ്ടിൽ രാത്രി കടകളിലെ ലൈറ്റ് പോലീസ് നിർബന്ധിപ്പിച്ച് ഓഫ്…

1 hour ago

ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം കുടുംബം|HINDHU

ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം കുടുംബം|HINDHU

2 hours ago