A car caught fire while running in Thriprayar.
തൃശ്ശൂര്‍:തൃപ്രയാറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.കുട്ടികൾ ഉൾപ്പെടുന്ന കുടുംബമാണ് അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.തൃപ്രയാർ പാലത്തിന്റെ പടിഞ്ഞാറെ അരികിൽ ഇന്നുച്ചക്ക് രണ്ടേകാലോടെയായിരുന്നു സംഭവം.കൂനംമൂച്ചി സ്വദേശി തരകൻ മേലിട്ട വീട്ടിൽ ജോഫിയും കുടുബവും സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്.
കൂനംമൂച്ചിയിൽ നിന്ന് പഴുവിൽ ഉള്ള ബന്ധുവീട്ടിലേയ്ക്ക് പോവുകയായിരുന്നു ജോഫി ഉൾപ്പെടെയുള്ള നാലംഗ കുടുംബം.പാലത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുൻപായി കാറിന്റെ ബോണറ്റിൽ നിന്ന് വലിയ ശബ്ദവും പിന്നാലെ പുകയും വന്നു. ഇതോടെ എന്താണ് പ്രശ്നമെന്നറിയാൻ ജോഫി വണ്ടി നിര്‍ത്തി പുറത്തേക്കിറങ്ങി. ഇതേ സമയം ശക്തമായ പുക തീയായി മാറി. കാര്‍ മൊത്തം കത്തിയമരുകയായിരുന്നു. ഇതിനോടകം ജോഫിയടക്കമുള്ള കുടുംബാംഗങ്ങളെല്ലാം കാറിൽ നിന്ന് ഉടൻതന്നെ പുറത്തിറങ്ങിയിരുന്നത് കൊണ്ട് ദുരന്തം ഒഴിവായി.വിവരമറിഞ്ഞെത്തിയ നാട്ടിക ഫയർഫോഴ്‌സും, വലപ്പാട് പൊലീസും ചേർന്ന് തീയണക്കുകയായിരുന്നു. കാർ ഭാഗികമായി കത്തിനശിച്ചു.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…