അപകടമുണ്ടാക്കിയ കാർ
തിരുവനന്തപുരം : ജനറല്‍ ആശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ നടപ്പാതയിലേക്ക് ഇടിച്ചു കയറി അഞ്ച് പേര്‍ക്ക് പരിക്ക്. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. നടപ്പാതയില്‍ നിന്നിരുന്ന ഓട്ടോ ഡ്രൈവര്‍മാരായ കുറ്റിച്ചല്‍ സ്വദേശി സുരേന്ദ്രന്‍ (50), ആയിരുപാറ സ്വദേശി കുമാര്‍ (42), അഴീക്കോട് സ്വദേശി ഷാഫി (40), എന്നിവർക്കും ആശുപത്രിയില്‍നിന്ന് ഓട്ടോയില്‍ കയറാനെത്തിയ ഒരു സ്ത്രീക്കും പുരുഷനുമാണ് അപകടത്തിൽ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ നാലു പേരെയും ജനറല്‍ ആശുപത്രിയിലെ പ്രാഥമിക ശ്രുശ്രൂഷകള്‍ക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വട്ടിയൂര്‍ക്കാവ് സ്വദേശി എ.കെ വിഷ്ണുനാഥാണ് (25) കാര്‍ ഓടിച്ചിരുന്നത്. ഒപ്പം ഇയാളുടെ അമ്മാവനാണ് കാറില്‍ ഉണ്ടായിരുന്നത്. ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെയാണ് അപകടമെന്നാണ് ആര്‍ടിഒ നല്‍കുന്ന വിവരം. ഇരുവരെയും പോലീസ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക് സാരമുള്ളതല്ല. ബ്രേക്ക് ചവിട്ടുന്നതിനു പകരം ആക്‌സിലറേറ്റര്‍ ചവിട്ടിയതാകാം അപകടകാരണമെന്നാണ് കരുതുന്നത്.
പ്രാഥമിക പരിശോധനയില്‍ വാഹനത്തിന് സാങ്കേതികമായ പ്രശ്‌നങ്ങളുള്ളതായി കണ്ടെത്തിയിട്ടില്ല.
അഴിമതിയും രാജ്യദ്രോഹവും ചുമത്തി ! മാസങ്ങൾ മാത്രം നീണ്ട വിചാരണ ! ഒടുവിൽ മുൻ ഐ എസ് ഐ മേധാവിയോടുള്ള…
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി മോദി ട്രമ്പ് ടെലിഫോൺ ചർച്ച ! സമഗ്ര സൈനിക സഹകരണം മുഖ്യ വിഷയം; അമേരിക്ക…
വഖഫ് സ്വത്തുകളുടെ രജിസ്‌ട്രേഷനായി തുറന്ന ഉമീദ് പോർട്ടൽ ആറുമാസത്തെ കാലാവധി ഡിസംബർ 6ന് അവസാനിച്ചതോടെ അടച്ചു. രാജ്യത്തെ പകുതിയിലധികം വഖഫ്…
വർത്തമാനകാലത്ത് ജീവിക്കാനുള്ള കഴിവ് ജീവിതത്തിൽ നിരവധി നേട്ടങ്ങളും മാറ്റങ്ങളും കൊണ്ടുവരുന്നു.ഭൂതകാലം ഓർക്കുന്നതും ഭാവി കുറിച്ച് ആശങ്കപ്പെടുന്നതുമാണ് കൂടുതലായി സ്‌ട്രെസ് ഉണ്ടാക്കുന്നത്.…
സോഷ്യൽ മീഡിയയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുന്നതിനായി കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. #socialmediabanunder16 #australiangovernmentnewslaw #socialmediaban…
കുറഞ്ഞ വരുമാനത്തിൽ ഉള്ളവർക്ക് ലോൺ കിട്ടാൻ സാധ്യത കുറവാണ്.ഒരു വ്യക്തിക്ക് ലോൺ തരാണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ വരുമാനവും…