രാജീബ് ഘോഷ്
7 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ഉപേക്ഷിച്ച 34കാരന് വധശിക്ഷ വിധിച്ച് കോടതി. സംഭവത്തെ അപൂർവങ്ങളിൽ അപൂർവമായി പരിഗണിച്ചാണ് കൊൽക്കത്തയിലെ പ്രത്യേക പോക്സോ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. 34 കാരനായ രാജീബ് ഘോഷാണ് കേസിലെ പ്രതി. 2024 നവംബർ 30ന് അമ്മയോടൊപ്പം വഴിയരികിൽ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെയാണ് ഇയാൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കുഞ്ഞിന് 10 ലക്ഷം നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. ‘ഇതിൽ കുറഞ്ഞൊരു ശിക്ഷ കോടതിക്ക് ചിന്തിക്കാൻ കഴിയില്ലെന്ന്’ വിധി പുറപ്പെടുവിച്ചുകൊണ്ട് ജഡ്ജി ഇന്ദ്രില്ല മുഖർജി മിത്ര പറഞ്ഞു. വിധിയെ ‘ചരിത്രപരമെന്നാണ്’ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ബിവാസ് ചാറ്റർജി വിശേഷിപ്പിച്ചത്.
കുട്ടിയെ ബലാത്സംഗം ചെയ്തതിന് ശേഷം വഴിയിൽ ഉപേക്ഷിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു. പിന്നാലെ കരച്ചിൽ കേട്ട പ്രദേശവാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഈസമയം കുഞ്ഞിനെ അന്വേഷിച്ച് നടക്കുകയായിരുന്നു മാതാപിതാക്കൾ. ആശുപത്രിയിലെത്തിച്ച് നടത്തിയ പ്രാഥമിക പരിശോധനയിലാണ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് മനസിലായത്. കുട്ടിയുടെ ദേഹത്ത്, സ്വകാര്യ ഭാഗങ്ങളിലുൾപ്പെടെ മുറിവുകളും ഉണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവം നടന്ന് അഞ്ചാം നാൾ പ്രതി പിടിയിലായി കുഞ്ഞിന്റെ ശരീരത്തിൽ ആജീവനാന്തം പരിക്കുകൾ നിലനിൽക്കുമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയിരിക്കുന്നത്.
കുറ്റകൃത്യം നടന്ന് മൂന്ന് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പുറപ്പെടുവിച്ചു. ഏകദേശം 80 ദിവസം കൊണ്ടാണ് പ്രതിയെ അറസ്റ്റ് ചെയ്ത് വിചാരണ പൂർത്തിയായി വിധി പുറപ്പെടുവിച്ചത്
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് പ്രോസിക്യൂഷൻ അഭിഭാഷകൻ അഡ്വ. വി. അജകുമാർ. പ്രതികൾക്ക്…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം…
ഹിന്ദുക്കൾക്ക് നിരാഹാര സമരം നടത്താൻ അനുമതി നൽകി ഹൈക്കോടതി ! പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടാകരുതെന്ന കർശന ഉപാധികളോടെ നിരാഹാര സമരത്തിന്…