പ്രതികളായ വിഷ്ണുവും ഭാര്യ സ്വീറ്റി
കൊല്ലം : കുളത്തൂപ്പുഴയില്‍ പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് പീഡന ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങൾ വഴി വില്‍പ്പന നടത്തിയ കേസിൽ പതിനായിരം രൂപയോളമാണ് ദൃശ്യങ്ങള്‍ വിറ്റതിലൂടെ തനിക്ക് ലഭിച്ചതെന്ന് പ്രതികളിലൊരാളായ വിഷ്ണുവിന്റെ മൊഴി. വിഷ്ണുവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പോലീസ് പരിശോധിക്കും. ആര്‍ക്കെല്ലാം ദൃശ്യങ്ങള്‍ വില്‍പ്പന നടത്തിയെന്ന് കണ്ടെത്താന്‍ സൈബര്‍ പോലീസിന്റെ സഹായവും തേടും. ഇവരിലേക്കും അന്വേഷണമെത്തും. കേസിൽ ദമ്പതിമാരായ കുളത്തൂപ്പുഴ സാംനഗര്‍ കാഞ്ഞിരോട്ടുകുന്ന് വിഷ്ണുഭവനില്‍ വിഷ്ണു (33) ഭാര്യ സ്വീറ്റി (21) എന്നിവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനായി പോലീസ് പുനലൂര്‍ കോടതിയില്‍ അപേക്ഷ നല്‍കും. പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും വിശദമായ അന്വേഷണം നടത്തുക.
വിദ്യാർത്ഥിനിയായ 15-കാരിയെയാണ് വിഷ്ണു ലൈംഗികമായി പീഡിപ്പിച്ചത്. ഭാര്യ സ്വീറ്റിയുടെ സഹായത്തോടെ പീഡനദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇത് പിന്നീട് ഇന്‍സ്റ്റഗ്രാം വഴി ആവശ്യക്കാര്‍ക്ക് വില്‍ക്കുകയുമായിരുന്നു. ഇന്‍സ്റ്റഗ്രാം വഴിയാണ് വിഷ്ണു പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പിന്നീട് പരിചയം മുതലെടുത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇതിനിടെയാണ് ചെങ്ങന്നൂര്‍ സ്വദേശിനിയായ സ്വീറ്റിയെ ഇയാള്‍ വിവാഹം കഴിക്കുന്നത്. വീടുനിര്‍മാണം നടക്കുന്നതിനാല്‍ ഇവർ പെണ്‍കുട്ടിയുടെ വീടിനുസമീപം വാടക വീട്ടിൽ താമസം ആരംഭിച്ചു.
പിന്നീട് ട്യൂഷനെടുക്കാനെന്നപേരില്‍ പെണ്‍കുട്ടിയെ ഇവിടെയെത്തിച്ച് പീഡനം തുടരുകയായിരുന്നു. ഭാര്യ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് ഭര്‍ത്താവിനൊപ്പം പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിൽ പങ്കാളിയായി. ഇവരാണ് പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വിഷ്ണുവും ഭാര്യയുമായുള്ള കിടപ്പറദൃശ്യങ്ങള്‍ പെണ്‍കുട്ടിയെക്കൊണ്ട് പകര്‍ത്തിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി 500 മുതല്‍ 2,000 രൂപവരെ ഈടാക്കിയാണ് വിറ്റിരുന്നത്.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…