General

ഒരു വര്‍ഷത്തേക്ക് ഫ്രീയായി ഇന്ധനം നിറയ്ക്കാന്‍ അവസരം;ഫുട്‍ബോള്‍ ആരാധകര്‍ക്ക് തകര്‍പ്പന്‍ ഓഫറുമായി കമ്പനി

ദുബൈ:ഒരു വര്‍ഷത്തേക്ക് സൗജന്യമായി ഇന്ധനം നിറക്കാനുള്ള അവസരം നല്‍കാമെന്ന വാഗ്ദാനവുമായി യുഎഇയിലെ ഇന്ധന വിതരണ കമ്പനിയായ എമറാത്ത്. ഒക്ടോബര്‍ 29ന് നടക്കാനിരിക്കുന്ന അഡ്‍നോക് പ്രോ ലീഗ് മത്സരം കാണാനെത്തുന്നവര്‍ക്കായിരിക്കും ഈ അവസരം ലഭിക്കുകയെന്നാണ് കമ്പനി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.

മത്സരം കാണാനെത്തുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായിരിക്കും ഒരു വര്‍ഷത്തേക്ക് സൗജന്യമായി ഇന്ധനം നിറയ്ക്കാനുള്ള ഭാഗ്യം ലഭിക്കുക എന്നാണ് സൂചന. സമ്മാന പദ്ധതികള്‍ക്ക് വ്യവസ്ഥകളും നിബന്ധനകളും ബാധകമായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 29 ശനിയാഴ്ച ദുബൈ റാഷിദ് സ്റ്റേഡിയത്തിലാണ് മത്സരം. ശബാബ് അല്‍ അഹ്‍ലി എഫ്.സിയും അല്‍ ഐന്‍ എഫ്.സിയും തമ്മിലാണ് അന്ന് ഏറ്റുമുട്ടുന്നത്. ശബാബ് അല്‍ അഹ്‍ലി എഫ്.സിയുടെ 2022-23 വര്‍ഷത്തേക്കുള്ള ഔദ്യോഗിക എനര്‍ജി പാര്‍ട്ണറാണ് എമറാത്ത്.

anaswara baburaj

Recent Posts

കോവാക്സീൻ പൂർണമായും സുരക്ഷിതം ! വാക്സീൻ നിർമ്മിച്ചിരിക്കുന്നത് സുരക്ഷയ്ക്കു പ്രഥമ പരിഗണന നൽകിയാണെന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ബ്രിട്ടിഷ് ഫാർമ…

3 hours ago

ഇത്തവണയും സ്ഥാനാർത്ഥിയാകാനില്ല ! പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല ; റായ്ബറേലി, അമേഠി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിൽ

ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…

3 hours ago

പ്രജ്വൽ അനുമതി തേടിയിട്ടില്ല! യാത്ര ചട്ടം ലംഘിച്ചെന്ന് വിദേശകാര്യ മന്ത്രാലയം; ഉപയോഗിച്ചത് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട്

ദില്ലി : ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണ വിദേശത്ത് കടന്നതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. ഡിപ്ലോമാറ്റിക്…

3 hours ago