Kerala

മുഖസാദൃശ്യമുള്ള വ്യാജ വിഡിയോ പ്രചരിക്കുന്നു; പരാതിയുമായി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി മീനു സജീവ്,അശ്ലീല വിഡിയോ അയക്കുന്നത് സ്വന്തം നാട്ടുകാരൻ, പിന്നിൽ രാഷ്ട്രീയ ലക്ഷ്യമോ?

ആലപ്പുഴ: മുഖസാദൃശ്യമുള്ള വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് ജനറല്‍ സെക്രട്ടറി മീനു സജീവ് രംഗത്ത്. വിദേശത്തുള്ള വള്ളിക്കുന്ന് സ്വദേശിയുടെ വാട്സാപ്പിൽനിന്നാണ് വിഡയോ വന്നത്. വിദേശത്തുള്ള വ്യക്തിയുടെ ഭാര്യയാണു വിഡിയോ തന്റെ സുഹൃത്തുക്കൾക്ക് അയച്ചുനൽകിയതെന്നും മീനു സജീവ് പരാതിയിൽ പറയുന്നു. ആലപ്പുഴ എസ്‌പിക്കാണ് മീനു വ്യാജ വിഡിയോ സംബന്ധിച്ച പരാതി നൽകിയത്. അശ്ലീല വിഡിയോ തന്റെ വാട്സാപ്പിൽ വള്ളിക്കുന്നം സ്വദേശി അയച്ചതായും മീനു പറയുന്നു.

വള്ളിക്കുന്നം പൊലീസിലാണ് മീനു ആദ്യം പരാതി നൽകിയത്. എന്നിട്ടും സൈബറിടങ്ങളിൽ വിഡിയോ പ്രചരിച്ചതിനെ തുടർന്നാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയത്. ‘‘എന്റെ രൂപസാദൃശ്യമുള്ള ഒരു പെൺകുട്ടിയുടെ അശ്ലീല വിഡിയോ ആണ് വിദേശത്തുനിന്ന് എന്റെ വാട്സാപ്പിൽ വന്നത്. എനിക്കു നേരിട്ട ദുരനുഭവം മറ്റാർക്കും ഉണ്ടാകരുത്. അതുകൊണ്ടാണു പരസ്യമായി രംഗത്തുവന്നത്. സൈബറിടങ്ങളിൽ സ്ത്രീകൾ ഒരുപാടു പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇതിന്റെ പിന്നിൽ‌ രാഷ്ട്രീയ ലക്ഷ്യമോ മറ്റോ ഉണ്ടോയെന്നു പൊലീസ് അന്വേഷിച്ച് കണ്ടുപിടിക്കേണ്ടതാണ്’’ – മീനു സജീവ് പറഞ്ഞു.

anaswara baburaj

Recent Posts

പ്രധാനമന്ത്രി നരേന്ദ്രമോദി ക്ക്‌ നന്ദി.. എനിക്കിത് പുതുജന്മം”CAA നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ചതിന് പിന്നാലെ കണ്ണ് നനയ്ക്കുന്ന പ്രതികരണവുമായി പാകിസ്ഥാൻ അഭയാർത്ഥി

രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ നിയമഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച…

57 mins ago

കൽപ്പാത്തിയെ ജാതി വർണ്ണ വെറിയുടെ കേന്ദ്രമാകാൻ സഖാക്കളുടെ ശ്രമം|OTTAPRADAKSHINAM

വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia

1 hour ago

പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ

ബിജെപിക്ക് അട്ടിമറി ! പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ#loksabhaelection2024 #bjp

2 hours ago

കള്ളപ്പണക്കേസ് ! ജാർഖണ്ഡ് മന്ത്രി ആലംഗീർ ആലത്തെ ഇഡി അറസ്റ്റ് ചെയ്തു

റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ്‌ മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ…

2 hours ago

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു !അക്രമിയെന്നു സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. തലസ്ഥാന നഗരമായ ബ്രാട്ടിസ്‌ലാവയിൽനിന്നു 150 കിലോമീറ്ററോളം അകലെ ഹാൻഡ്‌ലോവയിൽ പാർട്ടി പരിപാടിയിൽ പങ്കെടുത്ത…

3 hours ago