India

അന്നന്നത്തെ അന്നത്തിനായി കടലിൽ മൽസ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളി തിരിച്ചു വന്നത് കോടീശ്വരനായി

മുംബൈ: സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത നേട്ടവുമായി മുംബൈയില്‍ മത്സ്യത്തൊഴിലാളി. മഹാരാഷ്ട്രയില്‍ മുംബൈയ്ക്ക് സമീപം പള്‍ഗാറിലെ മുര്‍ബേ ഗ്രാമത്തിലെ ചന്ദ്രകാന്ത് താരേ എന്ന മത്സ്യത്തൊഴിലാളിയാണ് ആഗസ്റ്റ് 28 ന് മത്സ്യബന്ധനത്തിന് പോയി ഒറ്റ രാത്രി കൊണ്ട് കിട്ടിയ വമ്പന്‍ കോളില്‍ കോടീശ്വരനായി മാറിയത്.

കഴിഞ്ഞ ദിവസം ഇയാളുടെ വലിയില്‍ കുടുങ്ങിയ ഘോല്‍ മത്സ്യത്തിന് പറഞ്ഞ വില 1.33 കോടി. ഒറ്റ വലയിടലില്‍ തന്നെ 150 ഓളം വില കൂടിയ വലിയ ഘോല്‍ മത്സ്യമാണ് കുരുങ്ങിയത്. മണ്‍സൂണിലെ മത്സ്യബന്ധന നിരോധനം എടുത്തുമാറ്റിയതിന് പിന്നാലെ ബോട്ടുമായി കടലില്‍ ഇറങ്ങിയപ്പോഴാണ് വലിയ സൗഭാഗ്യം കിട്ടിയത്. രുചിയ്ക്കും ഔഷധഗുണത്തിനും ഏറെ പേരുകേട്ടതും വിവിധ രാജ്യങ്ങളില്‍ ഉയര്‍ന്ന മൂല്യമുള്ളതുമായ ഘോല്‍ മത്സ്യത്തെ ”സ്വര്‍ണ്ണത്തിന്റെ ഹൃദയമുള്ള മത്സ്യം” എന്നാണ് വിശേഷിപ്പിക്കുന്നത് തന്നെ.

ഏറെ വലിപ്പമുള്ള ഇത്രയധികം ഘോല്‍ മത്സ്യം കിട്ടിയതോടെ ബോട്ടിലുള്ളവര്‍ക്ക് സന്തോഷം നിയന്ത്രിക്കാനായില്ല. വലിച്ചു കേറ്റിയപ്പോള്‍ തന്നെ മൊബൈലില്‍ എല്ലാവരും പകര്‍ത്തി. കടലില്‍ നിന്നും കരയിലെത്തിയപ്പോള്‍ തന്നെ മീനിന് 1.33 കോടിയാണ് ലേലം പറഞ്ഞത്. ഇന്തോ പസഫിക് മേഖലയില്‍ കാണുന്ന മത്സ്യവിഭാഗമാണ് ഇത്. കടല്‍ മത്സ്യങ്ങളില്‍ ഏറ്റവും മൂല്യം കൂടിയ മത്സ്യങ്ങളുടെ പട്ടികയിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കരാറിന്റെ കാര്യം ചന്ദ്രകാന്ത് താരേയുടെ മകന്‍ സോമനാഥ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം കരാര്‍ ഇതുവരെ പൂര്‍ണ്ണമായിട്ടില്ലെന്നും ഘോല്‍ മത്സ്യത്തിന്റെ വയറിനകത്തെ കോശത്തിന് വിദേശത്ത് വലിയ ഡിമാന്റാണ് ഉള്ളത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Rajesh Nath

Recent Posts

നീറ്റ് ചോദ്യപ്പേപ്പറിനായി മാഫിയയ്ക്ക് 30 ലക്ഷം ? ബീഹാറില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റില്‍

ബിഹാറിലെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റിലായി. നീറ്റ് പരീക്ഷാഫലം വിവാദമായതോടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന പരാതിയുമായി…

49 mins ago

വെള്ളാപ്പള്ളിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ് മാദ്ധ്യമ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് |vellapally natesan

വെള്ളാപ്പള്ളിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ് മാദ്ധ്യമ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് |vellapally natesan

49 mins ago

ബംഗാളിലെ ട്രെയിൻ ദുരന്തം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി ; മരിച്ചവരുടെ കുടുംബാം​ഗങ്ങൾ‌ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ വീതം ധനസഹായം

ദില്ലി : പശ്ചിമ ബം​ഗാളിലെ ട്രെയിൻ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്യോ​ഗസ്ഥരുമായി സംസാരിച്ച് സ്ഥിതി​ഗതികൾ വിലയിരുത്തിയെന്ന്…

1 hour ago

ഭീതി വിതച്ച് പക്ഷിപ്പനി ! വൈറസിന് ജനിതക വ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരും ; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

ആലപ്പുഴ : പക്ഷിപ്പനിയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്ത്. വൈറസിന് ജനിതക വ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരുമെന്നതിനാൽ ആരോഗ്യവകുപ്പ് ആലപ്പുഴ ജില്ലയിൽ…

2 hours ago

കോൺഗ്രസിനെ വലിച്ചുകീറി ബി ജെ പി നേതാക്കൾ ! പിന്നാലെ പോസ്റ്റും അപ്രത്യക്ഷമായി |congress

കോൺഗ്രസിനെ വലിച്ചുകീറി ബി ജെ പി നേതാക്കൾ ! പിന്നാലെ പോസ്റ്റും അപ്രത്യക്ഷമായി |congress

3 hours ago