CRIME

നിശാക്ലബിലെ ഡാൻസറായ കാമുകിയെ പ്രീതിപ്പെടുത്താനായി മോഷ്ടാവായി മാറിയ മുൻ ഐടി ജീവനക്കാരൻ അറസ്റ്റിൽ

മുസാഫർപുർ : നിശാക്ലബിലെ ഡാൻസറായ കാമുകിയെ പ്രീതിപ്പെടുത്താനായി മോഷ്ടാവായ മുൻ ഐടി ജീവനക്കാരൻ പോലീസ് പിടിയിലായി. ഐഐടിയിൽ പഠിച്ചിറങ്ങി, ദുബായിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്ത തമിഴ്നാട് സ്വദേശിയായ യുവാവാണ് പ്രണയത്തിനായി മോഷ്ടാവായത്.

ഒരു സ്ത്രീയിൽനിന്ന് 2.2 ലക്ഷം രൂപ തട്ടിയെടുത്തതിനാണു ഹേമന്ത് കുമാർ രഘു എന്ന തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ പൊന്നേരി സ്വദേശിയായ യുവാവിനെയും മൂന്നു കൂട്ടാളികളെയും കഴിഞ്ഞയാഴ്ച ബിഹാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്നു പണവും ആയുധങ്ങളും വെടിക്കോപ്പുകളും മോഷ്ടിച്ച രണ്ടു ബൈക്കുകളും കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി.

ദുബായിലെ ഒരു പ്രശസ്ത കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവാവ്, ബീഹാർ സ്വദേശിനിയായ ഒരു നിശാക്ലബ് നർത്തകിയുമായി പ്രണയത്തിലായതിനെ തുടർന്നാണ് ജോലി ഉപേക്ഷിച്ചതെന്ന് ചോദ്യംചെയ്യലിൽ മൊഴി നൽകി. ദുബായിലുള്ള സമയത്താണ് ഹേമന്ത് കുമാർ നൈറ്റ് ക്ലബിൽ ഡാൻസറായ ബിഹാർ സ്വദേശിനിയെ കണ്ടുമുട്ടിയതും പ്രണയത്തിലായതും. ഇതോടെ നൈറ്റ് ക്ലബിലെ ജോലി ഉപേക്ഷിക്കാൻ യുവതിയെ ഹേമന്ത് നിർബന്ധിക്കുകയും കഴിഞ്ഞ വർഷം ഇരുവരും മുസാഫർപുരിലെത്തുകയും ചെയ്തു.

കാമുകിയെ പ്രീതിപ്പെടുത്താനായി തന്റെ സമ്പാദ്യം മുഴുവൻ ചെലവാക്കി, മിച്ചമൊന്നുമില്ലാതെ വന്നതോടെയാണ് ഇയാൾ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് കടന്നത്. 15 വർഷത്തിലധികം ദുബായിൽ കഷ്ടപ്പെട്ട് നേടിയ സമ്പാദ്യമെല്ലാം കാമുകിക്കായി ചിലവാക്കിയ ശേഷം വീണ്ടും പണത്തിനാവശ്യം വന്നപ്പോൾ ഇയാൾ മുസാഫർപുരിലെ കുറ്റവാളികളുമായി ബന്ധം സ്ഥാപിക്കുകയും കൃത്യമായ ആസൂത്രണത്തോടെ മോഷണങ്ങൾ നടത്തുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

Anandhu Ajitha

Recent Posts

നിയമസഭാ തെരഞ്ഞെടുപ്പ്; അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന്; വോട്ടെണ്ണൽ ആരംഭിച്ചു; നെഞ്ചിടിപ്പോടെ സ്ഥാനാർത്ഥികൾ!

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന്. രാവിലെ ആറ് മണിയോടെ…

18 mins ago

ഓരോ രാശിക്കാരും ഈ ആഴ്ച ശ്രദ്ധിക്കേണ്ടത് ഇതെല്ലാം…|CHAITHANYAM|

ഓരോ രാശിക്കാരും ഈ ആഴ്ച ശ്രദ്ധിക്കേണ്ടത് ഇതെല്ലാം...|CHAITHANYAM|

25 mins ago

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത; ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്; മലയോര മേഖലകളിലടക്കം ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ്…

32 mins ago

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

10 hours ago