Kerala

മുന്‍ പഞ്ചായത്ത് മെമ്പറുടെ മകനോടുള്ള പക; മാരകായുധങ്ങളുമായി വീട്ടിൽ കയറി ആക്രമണം നടത്തിയകാപ്പാ പ്രതി ഉൾപ്പെടെ പിടിയിൽ

തിരുവനന്തപുരം: മുന്‍ പഞ്ചായത്ത് മെമ്പറുടെ മകനോടുള്ള പകയില്‍ വീട് കയറി അക്രമണം നടത്തിയ കാപ്പാ പ്രതി ഉൾപ്പെടെ പിടിയിൽ. വിളപ്പിൽശാല വിളപ്പിൽ വിട്ടിയത്ത് വീട് കയറി അക്രമണം നടത്തിയ അക്രമിസംഘത്തിലെ മുഖ്യപ്രതിയും കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ള വിളപ്പിൽ വില്ലേജിൽ പേയാട് ഐശ്വര്യാ നിവാസിൽ അമൽ (27), മലയിൻകീഴ് അരുവാക്കോട് ഊരുട്ടമ്പലം നീറമൺകുഴി എം ഐ ആർ കോട്ടേജിൽ ബ്ളെസ്സൻ ദാസിനെ(26)യുമാണ് വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ കേസെടുത്ത് വിളപ്പിൽശാല പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് സംഭവശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ വിവിധയിടങ്ങളിൽ നിന്നും പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മുൻ പഞ്ചായത്ത് മെമ്പറായ അസീസിന്റെ വീടാണ് പ്രതികൾ അക്രമിച്ചത്. അസീസിൻ്റെ മകനും പ്രതികളും തമ്മിലുള്ള വൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചത് എന്ന് പോലീസ് പറയുന്നത്.

വെട്ടുകത്തി, കമ്പിപ്പാര തുടങ്ങിയ മാരകായുധങ്ങളുമായി എത്തിയ സംഘം വാതിൽ വെട്ടിപൊളിച്ച് അകത്ത് കയറി ജനൽ ചില്ലുകൾ അടിച്ച് തകർക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികൾ മയക്കു മരുന്നു കേസ്, വധശ്രമം എന്നിവ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണ്.

anaswara baburaj

Recent Posts

കോൺഗ്രസിനെ വലിച്ചുകീറി ബി ജെ പി നേതാക്കൾ ! പിന്നാലെ പോസ്റ്റും അപ്രത്യക്ഷമായി |congress

കോൺഗ്രസിനെ വലിച്ചുകീറി ബി ജെ പി നേതാക്കൾ ! പിന്നാലെ പോസ്റ്റും അപ്രത്യക്ഷമായി |congress

43 mins ago

ബന്ദിപോരയിൽ ഏറ്റുമുട്ടൽ ! ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന; റീസി ഭീകരാക്രമണം അന്വേഷണം എൻ ഐ എ ക്ക് കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ദില്ലി: കശ്മീരിൽ ഭീകരർക്കായുള്ള തെരച്ചിൽ തുടർന്ന് സംയുക്ത സേന. തെരച്ചിലിനിടയിൽ ബന്ദിപോരയിൽ ഏറ്റുമുട്ടലുണ്ടായി. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു.…

45 mins ago

ഐസ്‌ക്രീമിൽ മനുഷ്യ വിരൽ! കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

മുംബൈ: ഐസ്‌ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഇന്ദാപൂരിലെ ഫോർച്യൂൺ ഡയറി ഇൻഡസ്ട്രീസ് പ്രൈവറ്റ്…

3 hours ago

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

3 hours ago

ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലത്തിലൂടെ തീവണ്ടി കൂകി പാഞ്ഞു; ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി അശ്വിനി വൈഷ്ണവ്

കശ്മീർ: ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലമായ ചെനാബ് ആർച്ച് ബ്രിഡ്ജിലൂടെ സങ്കൽദാൻ-റീസി ട്രെയിൻ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി…

4 hours ago