ജോഷ് ഹെയ്‌സല്‍വുഡ്
ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡിനു വീണ്ടും പരിക്ക്. കാലിന് പരിക്കേറ്റ് താരം ടീമില്‍ നിന്നു പുറത്തേക്ക് പോകുമെന്ന് ഉറപ്പായി. ഇതോടെ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളും താരത്തിനു നഷ്ടമാകുമെന്നു ഉറപ്പായി.പരിക്ക് മൂലം രണ്ടാം ടെസ്റ്റും നാലാം ദിനത്തില്‍ ഒരോവര്‍ മാത്രം എറിഞ്ഞ ഹെയ്‌സല്‍വുഡ് പിന്നീട് മൈതാനം വിടുകയും ചെയ്തു.
പരിക്കിനെ തുടര്‍ന്നു രണ്ടാം ടെസ്റ്റില്‍ നിന്നു വിട്ടു നിന്ന താരത്തിനു പകരം സ്‌കോട്ട് ബോളണ്ട് അന്തിമ ഇലവനില്‍ ഉള്‍പ്പെട്ടിരുന്നു. മൂന്നാം ടെസ്റ്റില്‍ ബോളണ്ടിനെ മാറ്റി പരിക്കു മാറിയെന്ന കാരണത്താല്‍ ഹെയ്‌സല്‍വുഡിനെ ഉള്‍പ്പെടുത്തുകയും ചെയ്തു. മത്സരത്തില്‍ ഹെയ്‌സല്‍വുഡ് ആകെ 6 ഓവര്‍ മാത്രമാണ് പന്തെറിഞ്ഞത്. വിരാട് കോഹ് ലിയുടെ നിര്‍ണായക വിക്കറ്റ് അതിനിടെ താരം വീഴ്ത്തിയിരുന്നു.
ഹെയ്‌സല്‍വുഡ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കില്ലെന്നു ഒരു ക്രിക്കറ്റ് ഓസ്‌ട്രേലിയ വക്താവ് വെളിപ്പെടുത്തി. പകരക്കാരനെ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ചു തീരുമാനം പിന്നീടായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…