A hub of suitors and drug dealers; Aluva bridge in Premam movie closed by irrigation department
എറണാകുളം : നിവിൻ പോളിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ പ്രേമത്തിലൂടെ ശ്രദ്ധ നേടിയ പാലമാണ് ആലുവയിലെ നീർപ്പാലം. ഇപ്പോഴിതാ കമിതാക്കളുടെയും ലഹരി മരുന്ന് വിൽപ്പനക്കാരുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം കൂടിയത്തോടെ നീർപ്പാലം ജലസേചന വകുപ്പ് അടച്ച് പൂട്ടി. പാലം അടച്ച് പൂട്ടാൻ വാർഡ് കൗൺസിലർ ടിന്റു രാജേഷ് നവകേരള സദസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.
45 വർഷം മുൻപ് നിർമ്മിച്ച പാലമാണ് നീർപ്പാലം. പ്രേമം സിനിമ പുറത്ത് ഇറങ്ങിയതിന് ശേഷമാണ് പാലം ആളുകളുടെ ഇടയിൽ അറിയപ്പെട്ടത് .പ്രേമം സിനിമ ഇറങ്ങുന്നതു വരെ നാട്ടുകാർക്ക് മാത്രമേ പാലത്തേക്കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ. അതിന് ശേഷം പുറത്തു നിന്നുള്ളവരും വന്നു തുടങ്ങി. അതോടെയാണ് പ്രേമം പാലം എന്ന പേര് വീണത്.
ഭൂതത്താൻകെട്ടിൽ നിന്ന് ആലുവയിലെത്തുന്ന പെരിയാർവാലി കനാൽ വെള്ളം പറവൂരിലേക്ക് കൊണ്ടുപോകാനാണ് നീർപ്പാലം നിർമ്മിച്ചത്. എന്നാൽ ഇപ്പോൾ സാമൂഹിക വിരുദ്ധരുടെ ശല്യം കൂടിയതിനാൽ പാലത്തിന്റെ രണ്ടറ്റത്തും മധ്യഭാഗത്തെ 2 പ്രവേശന കവാടത്തിലുമായി 4 ഇരുമ്പ് ഗേറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത് .
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…