India

ദമ്പതികളുടെ കൈവശം പുതിയ ഫോൺ, സംസ്ഥാനത്തുടനീളം ഉല്ലാസയാത്ര; സംശയം തോന്നിയ നാട്ടുകാരുടെ ഇടപെടലിൽ തെളിഞ്ഞത് വൻ ക്രൂരത, മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ എട്ട് മാസം പ്രായമായ കുഞ്ഞിനെ വിറ്റ ഭാര്യയുംഭർത്താവും അറസ്റ്റില്‍

മൊബൈല്‍ ഫോണ്‍ വാങ്ങാനും ഉല്ലാസ യാത്ര നടത്താനും എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ ദമ്പതികൾ പോലീസിന്റെ പിടിയിൽ. ദമ്പതികളായ ജയദേവ് ഘോഷ്, സതി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ്ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ദമ്പതികളുടെ കൈവശം പുതിയ ഫോണ്‍ കാണുകയും അതേസമയം സംസ്ഥാനത്ത് ഉടനീളം ഉല്ലാസ യാത്ര നടത്തുകയും ചെയ്തതിൽ നാട്ടുകാർക്ക് തോന്നിയ സംശയമാണ് സ്വന്തംകുഞ്ഞിനെ വിറ്റതായി പുറം ലോകം അറിയുന്നത്. ഇവർക്ക് ഒരു മകൾകൂടി ഉണ്ട്. ഒന്നരമാസം മുമ്പ് കുഞ്ഞിനെ വിറ്റതായാണ് വിവരം. ഇവരുടെ കുഞ്ഞിനെയും കണ്ടെത്തിയിട്ടുണ്ട്.

ദമ്പതികള്‍ കുഞ്ഞിനെ വിറ്റ പ്രിയങ്ക ഘോഷ് എന്ന സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രിയങ്കയെ ഖര്‍ദ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും അവര്‍ മറ്റ് വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. കുഞ്ഞിനെ അമ്മാവന്റെ വീട്ടിലാക്കിയിരിക്കുകയാണെന്നാണ് ദമ്പതികൾ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട്, കുഞ്ഞിനെ വിറ്റതായി പോലീസിന്റെ ചോദ്യം ചെയ്യലിൽ ഇവർ സമ്മതിക്കുകയായിരുന്നു.

Meera Hari

Recent Posts

ഇനി യഥാർത്ഥ യു-ദ്ധം തുടങ്ങും ! രണ്ടും കൽപ്പിച്ച് നെതന്യാഹു ! |ISRAEL|

മിതവാദിയെ പുറത്താക്കി വലതുപക്ഷക്കാരെ ഒപ്പം നിർത്താൻ നെതന്യാഹു ! ഹ-മാ-സ് ജി-ഹാ-ദി-ക-ൾ ഇനി ഓട്ടം തുടങ്ങും |ISRAEL| #israel #netanyahu

7 mins ago

കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കർ ! 24-ന് രാഷ്ട്രപതിക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും

ദില്ലി : മാവേലിക്കര എംപിയും കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കറായി തെരഞ്ഞെടുത്തു.കൊടിക്കുന്നില്‍ സുരേഷിന്റെ അദ്ധ്യക്ഷതയിലാകും എംപിമാരുടെ…

29 mins ago

രാഹുല്‍ ഗാന്ധി വയനാടു സീറ്റ് രാജിവച്ചു | പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കും

അങ്ങനെ ആ തീരുമാനം എത്തി . അമ്മ രാജ്യസഭയില്‍, മകന്‍ പ്രതിപക്ഷ നേതാവ്, മകള്‍ ലോക്‌സഭാംഗം..... പദവികളെല്ലാം നെഹ്രു കുടുംബം…

37 mins ago

വയനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ! തീരുമാനം പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കോൺഗ്രസ് നേതൃത്വം സ്ഥിരീകരിച്ചതിന് പിന്നാലെ

രാഹുൽ ഗാന്ധി എംപി സ്ഥാനം രാജിവച്ചതോടെ വയനാട് മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി…

1 hour ago

ഈദ് ഗാഹില്‍ പാളയം ഇമാം നടത്തിയത് രാഷ്ട്രീയ പ്രസംഗം| പെരുന്നാളില്‍ ഇമാമുമാരുടെ രാഷ്ട്രീയം കലരുമ്പോള്‍

പെരുന്നാളിനോടനുബന്ധിച്ച് എല്ലായിടത്തും ഈദു ഗാഹുകള്‍ നടന്നു. ഈദ് ഗാഹുകളില്‍ ചിലതിലെങ്കിലും ഇമാമുമാര്‍ അവരുടെ രാഷ്ട്രീയം പറയുന്നു. ആത്മീയസമ്മേളനമായി വിശ്വാസികളെ വിളിച്ചു…

1 hour ago

രാഹുൽ ഗാന്ധി വയനാട് ഒഴിഞ്ഞു ! ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കും

വയനാട് എംപി സ്ഥാനം രാഹുൽ ഗാന്ധി രാജിവെച്ചു. റായ്ബറേലി മണ്ഡലത്തിലെ ലോക്‌സഭാംഗമായി രാഹുൽ തുടരും. ഇന്ന് വൈകുന്നേരം കോണ്‍ഗ്രസ് ദേശീയ…

1 hour ago