കൊല്ലം: മന്ത്രി കെ.ടി. ജലീലിനെ പ്രതിയാക്കാത്തിടത്തോളം കാലം അദ്ദേഹം രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ.കെ ബാലന്‍. അന്വേഷണ ഏജന്‍സികള്‍ ചോദ്യംചെയ്യുന്നതിന്‍റെ ഭാഗമായി രാജിവെക്കാനാണെങ്കില്‍ കേന്ദ്രത്തിലും സംസ്ഥാനത്തും ആര്‍ക്കും ഭരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്‍റ് നേരത്തെ വിളിച്ചു, അവര്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ ചോദിച്ചു. അദ്ദേഹം മറുപടിയും പറഞ്ഞു. ആ പ്രശ്‌നം കഴിഞ്ഞു. ഇപ്പോള്‍ ദേശീയാന്വേഷണ ഏജന്‍സി വിളിപ്പിച്ചതും ഒരു നടപടിയുടെ ഭാഗം മാത്രമാണെന്നും മന്ത്രി പറഞ്ഞു,
ചോദ്യംചെയ്യലും സംശയങ്ങള്‍ ചോദിക്കലും വ്യക്തതവരുത്തലും ഉത്തരവാദപ്പെട്ട ഏജന്‍സികളുടെ കടമയാണ്. ചോദ്യംചെയ്യലിന്‍റെയും അഭിപ്രായം തേടുന്നതിന്‍റെയും ഭാഗമായി അദ്ദേഹത്തെ പ്രതിയാക്കുന്നുണ്ടെങ്കില്‍ മാത്രമാണ് മറ്റു ചോദ്യങ്ങള്‍ക്ക് പ്രസക്തിയുണ്ടാവുക. സാധാരണനിലയില്‍ ഏതന്വേഷണത്തിനു മുന്നിലും എല്ലാവരും ഹാജരാകാന്‍ നിര്‍ബന്ധിതരാകുമെന്നും മന്ത്രി ന്യായീകരിച്ചു.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…