A Malayali soldier died of dengue fever in Kashmir; the body will be brought home on Saturday
കൊച്ചി:കശ്മീരിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ച സൈനികൻ ലാൻസ് നായിക് അഖിൽ കുമാറിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും.നെടുമ്പാശേരി വിമാനത്താവളത്തിൽ രാവിലെ എട്ടരയോടെ
മൃതദേഹം എത്തിക്കും.ശേഷം വൈക്കം മറവൻതുരുത്തിലെ വസതിയിൽ എത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.സേനയിലെ പ്രതിനിധികൾ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
വൈക്കം അരുൺ നിവാസിൽ അനിൽകുമാറിന്റെ മകനാണ്. അഖിലിനു പനി ബാധിച്ചു മൂന്നു ദിവസം പിന്നിട്ടപ്പോഴേയ്ക്കു ഗുരുതരാവസ്ഥയിലായി. തുടർന്ന് കശ്മീരിൽനിന്നു ഡൽഹിയിൽ സൈനിക ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 9–ാം തീയതി മുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. അവിവാഹിതനാണ്. അമ്മ: കമലമ്മ, സഹോദരി: അർച്ചന.
രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചെങ്കിലും, അതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും പരിഹാസപരമായ പ്രസ്താവനകളും തുടരുകയാണ്. #rahuleaswar #bailbutpropaganda #fakenarrative #mediabias…
ഇന്ത്യൻ റോഡുകളിലൂടെ കണ്ണോടിക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക ചലനങ്ങളെ തൻ്റെ ചെറിയ ശരീരത്തിൽ പേറി മുന്നോട്ട് കുതിക്കുന്ന ഒരു വാഹനത്തെ കാണാതിരിക്കില്ല—അതാണ്…
ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ബഹിരാകാശത്ത് സുരക്ഷിതമായ സഹവർത്തിത്വം ഉറപ്പാക്കുക എന്നത് ഒരു വലിയ…
മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്ത് പരിധിയിൽ നടന്നതായി പറയുന്ന അലി മജീദ് നടത്തിയ സ്ത്രീദ്വേഷപരമായ (misogynistic) പ്രസ്താവന വലിയ വിവാദമായി…
ഭാരതത്തിന്റെ പ്രതിരോധ ശേഷിക്ക് വലിയ മുതൽക്കൂട്ട് നൽകിക്കൊണ്ട് തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമേറ്റഡ് എയർ ഡിഫൻസ് കൺട്രോൾ ആൻഡ് റിപ്പോർട്ടിങ് സിസ്റ്റമാണ്…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…