ദില്ലി : ജനഹൃദയങ്ങളിൽ ഇടംപിടിച്ച് നമോ ഭാരത് ട്രെയിനുകൾ. സർവ്വീസ് ആരംഭിച്ച് ചുരുങ്ങിയ മാസങ്ങൾ പിന്നിടുമ്പോൾ ഒരു ദശലക്ഷം ആളുകളാണ് ട്രെയിനിൽ യാത്ര ചെയ്തത്. ഇതോടെ മേഖലയിൽ മറ്റൊരു നാഴികക്കല്ല് കൂടിയാണ് ഇന്ത്യൻ റെയിൽവേ പിന്നിടുന്നത്.
റീജിയണൽ റാപ്പിഡ് ട്രാൻസ്‌പോർട്ട് സിസ്റ്റത്തിൽ നിന്നുള്ള കണക്കുകളാണ് ഇത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് രാജ്യത്ത് നമോഭാരത് ട്രെയിൻ സർവ്വീസുകൾ ആരംഭിച്ചത്. കേവലം ആറ് മാസം പിന്നിടുമ്പോഴാണ് റെയിൽവേയ്ക്ക് നിർണായക നേട്ടം. വരും ദിവസങ്ങളിലും യാത്രികരുടെ എണ്ണം വർദ്ധിക്കും. വേഗതയും ലഭ്യതയും ആണ് നമോ ഭാരത് ട്രെയിൻ സർവ്വീസ് അതിവേഗത്തിൽ പ്രിയങ്കരമാകാൻ കാരണം എന്നാണ് വിവരം.
ഒക്ടോബർ 20നായിരുന്നു രാജ്യത്ത് ആദ്യ റാപ്പിഡ് എസ്‌ക്‌സ്പ്രസ് ട്രെയിനായ നമോ ഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. സാഹിബാബാദിൽ നിന്നും മോദിനഗർ നോർത്തിലേക്കാണ് നിലവിൽ ട്രെയിൻ സർവ്വീസുകൾ ഉള്ളത്. ബാക്കി നഗരങ്ങളെ ബന്ധിപ്പിച്ച് സർവ്വീസ് ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി പുരോഗമിക്കുന്നുണ്ട്.ദില്ലിയിൽ നിന്നും മീററ്റിലേക്കുള്ള 82 കിലോമീറ്റർ ദൈർഘ്യമുള്ള റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം കോറിഡോർ 2025 ജൂണിൽ പൂർത്തിയാകും.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…