India

നേട്ടങ്ങളുടെ നീണ്ട നിരയിലേക്ക് പുതിയൊരു പൊൻതൂവൽ ; ലോക റെക്കോർഡ് സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ;മറ്റു നേതാക്കൾ ബഹുദൂരം പിന്നിൽ

നേട്ടങ്ങളുടെ നീണ്ട നിരനിരയിലേക്ക് പുതിയൊരു റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.യൂട്യൂബ് ലൈവ് സ്ട്രീമിങ്ങിൽ ആഗോള റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത് . ഇന്നലെ പ്രധാനമന്ത്രിയുടെ ചാനലിൽ സംപ്രേക്ഷണം ചെയ്ത അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയുടെ ലൈവ് ഏകദേശം 19 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഇതോടെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ലൈവ് സ്ട്രീമിങ്ങെന്ന റെക്കോർഡ് മോദിയുടെ ചാനൽ സ്വന്തമാക്കി .

ലോക നേതാക്കളുടെ യൂട്യൂബ് ചാനലുകളെ ബഹുദൂരം പിന്നിലാക്കിയാണ് മോദി ചാനൽ കുതിക്കുന്നത്. 4.5 ബില്യൺ (450 കോടി) വീഡിയോ കാഴ്ച്ചക്കാരും ഇതുവരെ മോദി ചാനലിലുണ്ട്. സബ്‌സ്‌ക്രൈബേഴ്‌സ്, വീഡിയോ കാഴ്ചകൾ, പോസ്റ്റ് ചെയ്യുന്ന വീഡിയോകളുടെ ഗുണനിലവാരം എന്നീ കാര്യത്തിലെല്ലാം മോദി ചാനൽ തന്നെയാണ് യൂട്യൂബിൽ മുന്നിൽ. അങ്ങനെ നേട്ടങ്ങളുടെ നീണ്ട നിരയിലേക്ക് പുതിയൊരു റെക്കോർഡ് കൂടെ കൂട്ടിചേർത്തിരിക്കുകയാണ് നരേന്ദ്ര മോദി.യൂട്യൂബ് ചാനലിന് 2 കോടി സബ്‌സ്‌ക്രൈബേഴ്‌സുള്ള ആദ്യ ലോക നേതാവ് എന്ന പദവിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈകളിലാണ്. യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ കാര്യത്തിൽ മോദി ചാനൽ മറ്റ് ലോക നേതാക്കളുടെ ചാനലുകളെക്കാൾ ബഹുദൂരം മുന്നിലാണ്. മോദി ചാനൽ രണ്ട് കോടി പിന്നിട്ടപ്പോൾ 64 ലക്ഷം പേർ പിന്തുടരുന്ന മുൻ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ ചാനൽ ആണ് രണ്ടാമതുള്ളത്.

‘പിഎം മോദി ലൈവ് | അയോധ്യ രാം മന്ദിർ ലൈവ് | ശ്രീ രാം ലല്ല പ്രാൺ പ്രതിഷ്ഠ’, ‘ശ്രീ രാം ലല്ല പ്രാൺ പ്രതിഷ്ഠ ലൈവ് | പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ ശ്രീരാമന്റെ പ്രാണ പ്രതിഷ്ഠയിൽ പങ്കെടുക്കുന്നു’ എന്നിങ്ങനെ രണ്ട് തലക്കെട്ടുകളോട് കൂടിയാണ് ചാനലിൽ ലൈവ് സംപ്രേക്ഷണം ചെയ്തത്. ഈ വീഡിയോകൾക്ക് യഥാക്രമം 10 മില്ല്യൺ വ്യൂസും 9 മില്ല്യൺ വ്യൂസും ലഭിച്ചു. ചന്ദ്രയാൻ -3 വിക്ഷേപണത്തിന്റെ ലൈവ് സ്ട്രീമിങ്ങ്, ഫിഫ ലോകകപ്പ് 2023 മത്സരം, ആപ്പിൾ ലോഞ്ച് ഇവന്റ് എന്നിവ സൃഷ്ടിച്ച മുൻ റെക്കോർഡുകളെല്ലാം തകർത്തുകൊണ്ടാണ് മോദിയുടെ ലൈവ് ഒന്നാം സ്ഥാനത്തെത്തിയത്. ജനുവരി 21 ഞായറാഴ്ച വരെ 8.09 മില്ല്യൺ വ്യൂസുമായി ചന്ദ്രയാൻ-3′ ഇറങ്ങുന്നതിന്റെ തത്സമയ സ്ട്രീമിങ്ങായിരുന്നു ഒന്നാം സ്ഥാനത്ത്.

Anandhu Ajitha

Recent Posts

ജമ്മുവിലെ എൻഐഎ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമ്മിത റൈഫിൾ സ്കോപ്പ് ; സംഭവത്തിൽ കസ്റ്റഡിയിലെടുത്ത അനന്തനാഗ് സ്വദേശിയുടെ ഫോണിൽ പാക് നമ്പറുകൾ; അതീവ ജാഗ്രത നിർദേശം

ജമ്മു : ജമ്മു കശ്മീരിലെ ദേശീയ അന്വേഷണ ഏജൻസി (NIA) ആസ്ഥാനത്തിന് സമീപമുള്ള ജനവാസ മേഖലയിൽ നിന്ന് ചൈനീസ് നിർമ്മിത…

33 minutes ago

സ്വർണ്ണം കടത്താൻ ചന്ദ്രഗ്രഹണം കാത്തിരുന്നവർ; ശബരിമല കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ.

ശബരിമല സന്നിധാനത്തെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളികൾ കടത്താൻ പ്രതികൾ ചന്ദ്രഗ്രഹണ ദിവസം തിരഞ്ഞെടുത്തതിന് പിന്നിൽ ചില പ്രധാന കാരണങ്ങളുണ്ട്: #sabarimala…

51 minutes ago

പാകിസ്ഥാന് പിന്തുണയുമായി അമേരിക്ക രംഗത്ത് യുദ്ധഭീതിയിൽ

അതിർത്തി പ്രദേശങ്ങളിൽ ഭീകരവാദ ക്യാമ്പുകൾ വീണ്ടും ശക്തമാകുന്നു. ജയ്ഷേ മുഹമ്മദ്‌ തങ്ങളുടെ ക്യാമ്പുകൾ പുനരുജ്ജീവിപ്പിച്ചതായി റിപ്പോർട്ടുകൾ. ബംഗ്ലാദേശിൽ പാകിസ്ഥാൻ പിന്തുണയുള്ള…

1 hour ago

പുതു ചരിത്രം ! ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമായി ; മൂന്ന് മാസത്തിനുള്ളിൽ കരാറിൽ ഔദ്യോഗികമായി ഒപ്പുവെയ്ക്കും

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായി. ഏകദേശം ഒരു…

2 hours ago

കുളത്തിനാൽ ഗംഗാധരൻ പിള്ളയ്ക്ക് പിൻഗാമി !തിരുവാഭരണ വാഹക സംഘത്തിൻ്റെ ഗുരുസ്വാമിയായി മരുതവനയിൽ ശിവൻകുട്ടി സ്വാമി ചുമതലയേൽക്കും

തിരുവാഭരണ വാഹക സംഘത്തിൻ്റെ ഗുരുസ്വാമിയായി മരുതവനയിൽ ശിവൻകുട്ടി സ്വാമി ചുമതലയേൽക്കും. അനാരോഗ്യം മൂലം സ്ഥാനമൊഴിയുന്ന കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ പിൻഗാമിയായിട്ടാണ്…

2 hours ago

ശബരിമല മകരവിളക്ക് മഹോത്സവം; തിരുവാഭരണ ഘോഷയാത്രയെ പുണർതം നാൾ നാരായണ വർമ്മ നയിക്കും; രാജപ്രതിനിധിയായി നിയോഗിച്ച് പന്തളം കൊട്ടാരം വലിയതമ്പുരാൻ തിരുവോണം നാൾ രാമവർമ്മ വലിയരാജ

പന്തളം : 2026-ലെ (കൊല്ലവർഷം 1201) ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകാനുള്ള രാജപ്രതിനിധിയായി പന്തളം രാജകുടുംബാംഗം…

2 hours ago