Kerala

തലസ്ഥാനത്ത് പട്ടാപ്പകൽ തോക്കുചൂണ്ടി കവർച്ചാ ശ്രമം, സംഘമെത്തിയത് ആളില്ലാത്ത വീട്ടിൽ, ചോദ്യം ചെയ്ത പോലീസുകാരനെയും ഭീഷണിപ്പെടുത്തി, അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവന്തപുരം: തലസ്ഥാനത്ത് പട്ടാപകൽ തോക്കുചൂണ്ടി മോഷണത്തിന് ശ്രമം. ഇടപ്പഴഞ്ഞിയിലാണ് സംഭവം. മോഷണത്തിന് ശേഷം നാട്ടുകാരെ കണ്ട കള്ളന്മാർ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തടയാൻ ശ്രമിച്ച പോലീസുകാരനെ അക്രമികൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. യെല്ലോ കളറിലുള്ള ആക്ടീവയിലാണ് രണ്ടംഗ സംഘമെത്തിയത്. ആളില്ലാത്ത വീട്ടിൽ നിന്നും രണ്ട് പേർ ഇറങ്ങിവരുന്നത് അയൽവാസിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

അയൽവാസിയായ ലാൽ, ഇവരോട് കാര്യം തിരക്കി. ഇതോടെ സംഘം സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ചു. അസ്വാഭാവികത തോന്നിയ ലാൽ ഉടൻ തന്നെ സംഘത്തിന്റെ വാഹനത്തിന്റെ താക്കോൽ ഊരിയെടുത്തു. പെട്ടന്ന് സ്കൂട്ടറിന് പിറകിലിരിക്കുകയായിരുന്നയാൾ ബാഗിൽ നിന്നും തോക്ക് പുറത്തെടുക്കുകയായിരുന്നുവെന്നാണ് ലാൽ പറയുന്നത്. ഹിന്ദി ഭാഷയാണ് ഇരുവരും സംസാരിക്കുന്നത്.

അതേസമയം ഇവരുടെ സിസിടിവിയിൽ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പോലീസ് സംഘത്തിന് വേണ്ടി നഗരത്തിൽ അലർട്ട് നിർദ്ദേശം നൽകിയിട്ടുണ്ട്. കുളത്തൂർ സ്വദേശിയുടേതാണ് സ്കൂട്ടറെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ആക്ടീവ ശ്രീകണഠേശ്വരത്ത് വെച്ച് ഒരു പോലീസുകാരൻ തടഞ്ഞിരുന്നു. എന്നാൽ ഇദ്ദേഹത്തെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പ്രതികൾ രക്ഷപ്പെടുകയായിരുന്നു.

Meera Hari

Recent Posts

ഭാരതീയ വ്യാപാരി വ്യവസായി സംഘം , സംസ്ഥാന സമ്മേളനം തത്സമയക്കാഴ്ച്ച | BVVS | KERALAM

ഭാരതീയ വ്യാപാരി വ്യവസായി സംഘം , സംസ്ഥാന സമ്മേളനം തത്സമയക്കാഴ്ച്ച | BVVS | KERALAM

27 mins ago

തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തകർന്നടിഞ്ഞതിന് കാരണം സിപിഎമ്മിൻ്റെ നഗ്നമായ മുസ്ലിം പ്രീണനമാണെന്ന് തുറന്നടിച്ച് കെ.സുരേന്ദ്രൻ ; സിപിഎം തിരുത്തലുകൾക്ക് വിധേയമാവുമെന്നത് അവരുടെ ചരിത്രമറിയുന്ന ആരും വിശ്വസിക്കില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തകർന്നടിഞ്ഞതിന് കാരണം സിപിഎമ്മിൻ്റെ നഗ്നമായ മുസ്ലിം പ്രീണനമാണെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ…

37 mins ago

വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ കാറിടിച്ച് കടന്ന കേസ്! പ്രതി അലൻ പട്ടാമ്പിയിൽ നിന്ന് അറസ്റ്റിൽ

വാഹന പരിശോധനയ്ക്കിടെ പാലക്കാട് തൃത്താലയിൽ എസ്ഐയെ വണ്ടിയിടിപ്പിച്ച് കടന്ന് കളഞ്ഞ കേസിലെ പ്രതി അലൻ പിടിയിൽ. പട്ടാമ്പിയിൽ നിന്നാണ് ഇയാളെ…

43 mins ago

ലോകത്തിന് കേരളത്തെ ടൂറിസത്തിലൂടെ ഒരു പുതിയ രുചിയെന്നപോലെ പരിചയപ്പെടുത്തും

ഒരിക്കലും ഒരു പൂർണ്ണ രാഷ്ട്രീയക്കാരനാവില്ല, രാഷ്ട്രസേവകനും ജനങ്ങളുടെ സേവകനുമാണ് ! നയം വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി I RAHESH G…

51 mins ago

കാഫിര്‍ പോസ്റ്റ് പിന്‍വലിച്ച് കെ കെ ലതിക കണ്ടം വഴി ഓടി !ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ലോക്ക് ചെയ്തു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ വൻ വിവാദമായ കാഫിർ പോസ്റ്റ് പിൻവലിച്ച് മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി നേതാവുമായ കെ…

2 hours ago

ഗർഭം ധരിക്കാൻ ഏറ്റവും അനുയോജ്യമായ പ്രായം എത്രയാണ് ?

എന്താണ് അണ്ഡാശയത്തിലെ അണ്ഡങ്ങൾ കുറഞ്ഞു പോകാനുള്ള കാരണം ?

2 hours ago