ആലപ്പുഴ: നിരോധിത പുകയില ലഹരിവസ്തുക്കൾ കടത്തിയ കേസിലെ ലോറിയുടെ ഉടമയും സിപിഎം നേതാവും കൗൺസിലറുമായ എ ഷാനവാസ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിനെതിരെ പ്രതിപക്ഷ പ്രതിഷേധം. സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയാണ് പ്രതിപക്ഷ കൗൺസിലർമാർ. ലഹരിക്കടത്ത് കേസിൽ പ്രതിയായ ഷാനവാസിനെ മേയർ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. നഗരസഭയുടെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയാണ് ഷാനവാസ്. ആ സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്നാണ് പ്രതിപക്ഷ ആവശ്യം.
അതേസമയം പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തെങ്കിലും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് തുടരുന്നത് പോലീസിന്റെ സഹായത്തോടെയാണെന്ന് ആരോപണം. നിയമവിരുദ്ധമായി പോലീസ് ഷാനവാസിനെ സഹായിക്കുകയാണ്. ലഹരിവസ്തുക്കൾ കടത്തിയ ലോറിയുടെ ഉടമയായിട്ടും പോലീസ് ഷാനവാസിനെ പ്രതി ചേർക്കാനോ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനോ തയ്യാറായിട്ടില്ല. ഇത് മുതലെടുത്താണ് സ്ഥാനങ്ങൾ രാജിവയ്ക്കില്ലെന്ന് ഷാനവാസ് നിലപാടെടുത്തിരിക്കുന്നത്. ലഹരിക്കടത്ത് കേസിലെ പ്രതികൾ ഷാനവാസിനൊപ്പം ആഘോഷ പരിപാടികളിൽ പങ്കെടുക്കുന്നതിന്റെ തെളിവുകൾ പുറത്തുവന്നിട്ടും പാർട്ടി സംസ്ഥാന നേതൃത്വം ഷാനവാസിനെ സംരക്ഷിക്കുന്നതായി സിപിഎമ്മിന് ഉള്ളിൽപ്പോലും അഭിപ്രായങ്ങൾ ഉയർന്നിരുന്നു.
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…