മരണത്തിലും കാവലാളായി സൈനികന്‍ . മസ്തിഷ്‌ക മരണം സംഭവിച്ച രാഹുല്‍ ഇനി ആറുപേരിലൂടെ ജീവിക്കും
തിരുവനന്തപുരം : മരണത്തിലും ആറുപേര്‍ക്ക് പുതുജീവനേകി നാടിന്റെ കാവലാള്‍. തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച സൈനികന്‍ കൊല്ലം പാരിപ്പള്ളി സ്വദേശി രാഹുല്‍ രാജീവിന്റെ (30) അവയവങ്ങള്‍ ദാനം ചെയ്യും. ഹൃദയവാല്‍വ്, കരള്‍, രണ്ട് വൃക്കകള്‍, രണ്ട് കോര്‍ണിയകള്‍ തുടങ്ങി ആറ് അവയവങ്ങളാണ് ആറുപേര്‍ക്കായി ദാനം ചെയ്യുന്നത്.
ഹിമാചല്‍ പ്രദേശില്‍ സേവനമനുഷ്ഠിച്ചിരുന്ന രാഹുല്‍, നാട്ടില്‍ അവധിക്ക് എത്തിയപ്പോഴായിരുന്നു ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം എസ്.പി മെഡിഫോര്‍ട്ട് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു.
ദാനം ചെയ്യുന്ന അവയവങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ്, തിരുവനന്തപുരം കിംസ് ഹെല്‍ത്ത്, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് എന്നീ ആശുപത്രികളിലെ രോഗികള്‍ക്കാണ് നല്‍കുക. മരണശേഷവും ആറുപേരിലൂടെ രാഹുല്‍ ഇനി ജീവിക്കും.
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…
മലയാള സിനിമയിലെ ആക്ഷൻ രംഗങ്ങൾക്കും മാസ് ചിത്രങ്ങൾക്കും വേറിട്ട ദൃശ്യഭംഗി സമ്മാനിച്ച ഛായാഗ്രാഹകൻ ഷാജി കുമാറിന്റെ വിയോഗം സിനിമാലോകത്തിന് വലിയ…
സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…
പോത്തൻകോട് വിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ വിശ്വാസങ്ങളെയും ആത്മീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഭീകര സംഘടനയായ ഐ.എസ്.ഐ.എസിന്റെ നാമങ്ങൾ…